സൈം മാര്‍ക്കറ്റിംഗ് സമ്മിറ്റ് നടത്തി
Tuesday, March 25, 2025 1:21 AM IST
കൊച്ചി: സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ്പ് (സൈം) കൊച്ചിയുടെ ആഭിമുഖ്യത്തില്‍ മാര്‍ക്കറ്റിംഗ് സമ്മിറ്റ് സംഘടിപ്പിച്ചു.
സൈം കൊച്ചി കാമ്പസില്‍ നടന്ന സമ്മിറ്റില്‍ കേരള മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് ബിബു പുനൂരാന് മുഖ്യാതിഥിയായിരുന്നു. സൈം കൊച്ചി ചെയര്മാന് സി.പി. രവീന്ദ്രനാഥന്‍ അധ്യക്ഷത വഹിച്ചു.
വര്‍ഗീസ് ചാണ്ടി, ഗായത്രി ഓജ, അജിത് നായര്‍, ആനി വിനോദ് മഞ്ഞില, പൗലോസ് മാത്യു, കിരണ്‍ ആന്റണി തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. സൈം കൊച്ചി ഡയറക്ടര്‍ അലോക് കൃഷ്ണ, പ്രഫസര്‍മാരായ ഡോ. രഞ്ജന വര്‍ഗീസ്, ഡോ. ഡോണ്‍ ജോസ്, ഡോ. എലിസബത്ത് ദേവസ്യ തുടങ്ങിയവര്‍ സമ്മിറ്റ് നയിച്ചു. അക്കാദമിക്, ഇന്‍ഡസ്ട്രി വിദഗ്ധരും വിദ്യാര്‍ഥികളും പങ്കെടുത്തു.