എടിഎം ഇന്റർചേഞ്ച് ഫീസ് വർധിപ്പിച്ച് ആർബിഐ
Tuesday, March 25, 2025 1:21 AM IST
ന്യൂഡൽഹി: എടിഎം ഇന്റർചേഞ്ച് ഫീസ് വർധിപ്പിക്കാൻ അംഗീകാരം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ).
സാന്പത്തിക ഇടപാടുകൾക്ക് 2 രൂപയും സാന്പത്തികേതര ഇടപാടുകൾക്ക് 1 രൂപയുമാണ് വർധിപ്പിച്ചത്. ആർബിഐയുടെ ഈ തീരുമാനം മേയ് 1 മുതൽ പ്രാബല്യത്തിൽ വരും.
ഇന്റർചേഞ്ച് ഫീസ് വർധിപ്പിച്ചത് ബാങ്കുകൾക്ക് അധിക സാന്പത്തിക ഭാരം നൽകുമെങ്കിലും, ഇത് ഉപഭോക്താക്കളെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്റർചേഞ്ച് ഫീസ് പരിഷ്കരിച്ചപ്പോഴെല്ലാം, ബാങ്കുകൾ ഈ അധിക ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറിയിരുന്നു. അതുകൊണ്ടുതന്നെ ബാങ്കുകൾ ഉപഭോക്താക്കൾക്കുള്ള ഫീസ് വൈകാതെ വർധിപ്പിച്ചേക്കും.
കാർഡ് നൽകുന്ന ബാങ്ക്, പണം പിൻവലിക്കാൻ കാർഡ് ഉപയോഗിക്കുന്ന ബാങ്കിന് നൽകുന്ന ചാർജാണ് എടിഎം ഇന്റർചേഞ്ച് ഫീസ്. ഈ ഫീസ് സാധാരണയായി ഇടപാടിന്റെ ഒരു ശതമാനമാണ്.