ബിഎസ്എൻഎൽ ഇൻട്രാനെറ്റ് ഫൈബർ ടിവി ലോഞ്ച് ചെയ്തു
Friday, March 21, 2025 10:47 PM IST
കണ്ണൂർ: ബിഎസ്എൻഎല്ലിന്റെ ഇൻട്രാനെറ്റ് ഫൈബർ ടിവി (ഐഎഫ്ടിവി) സേവനം ആരംഭിച്ചതായി കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ബി. സുനിൽകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബിഎസ്എൻഎൽ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എ. റോബർട്ട് ജെ. രവിയാണ് ഐഎഫ്ടിവി ഓൺലൈനായി ലോഞ്ച് ചെയ്തത്. 23 മലയാളം ചാനലുകളുൾപ്പടെ 354 ചാനലുകൾ ഐഎഫ് ടിവിയൽ ലഭ്യമാകും.
ബിഎസ്എൻഎൽ ഫൈബർ ടു ദി ഹോം (എഫ്ടിടിഎച്ച്) കണക്ഷനും സ്മാർട്ട് ടിവിയുമുള്ള എല്ലാ ഉപഭോക്താക്കൾക്കും ഐഎഫ്ടിവി സേവനം സൗജന്യമാണ്. മോഡം ഉൾപ്പടെയുള്ള മറ്റ് അനുബന്ധ സംവിധാനങ്ങൾ ആവശ്യമില്ല. പ്ലേ സ്റ്റോറിൽ ലഭ്യമായ സ്കൈപ്രോ ആപ് വഴി ഈ സേവനം ഉപയോഗപ്പെടുത്താം.