കോട്ടണ്‍ ഫാബിന് പുതിയ ഷോറൂം
Tuesday, March 25, 2025 1:21 AM IST
കൊച്ചി: മുൻനിര ടെക്സ്റ്റൈല്‍ റീട്ടെയില്‍ സ്റ്റോറായ കോട്ടണ്‍ ഫാബിന്റെ പുതിയ ഷോറൂം മഹാരാജാസ് കോളജ് ഗ്രൗണ്ടിനു സമീപം പി.ടി. ഉഷ റോഡില്‍ 27ന് പ്രവർത്തനമാരംഭിക്കും.
ഫിലിം ഫാഷന്‍ ഡിസൈനര്‍ സമീറ സനീഷ് ഉദ്ഘാടനം ചെയ്യും. ഫിലിം ഫാഷന്‍ ഡിസൈനര്‍ അരുണ്‍ മനോഹറാണ് മുഖ്യാതിഥി. 5500 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമില്‍ കിഡ്സ് വെയര്‍, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍ എന്നിവ ലഭിക്കും.