പുതിയ ഉത്പന്നവുമായി രസ്ന
Sunday, March 23, 2025 12:23 AM IST
ന്യൂഡൽഹി: ഇൻസ്റ്റന്റ് ഡ്രിങ്ക് നിർമാതാക്കളായ രസ്ന കൂടുതൽ കട്ടിയുള്ളതും കൂടുതൽ രുചികരവുമായ ‘രസ്ന റിച്ച്’ എന്ന ഫ്രൂട്ട് ഡ്രിങ്ക് പൗഡർ പുറത്തിറക്കി. മാന്പഴത്തിന്റെയും ഓറഞ്ചിന്റെയും രുചികളോടെയാണ് ഇതു പുറത്തിറക്കിയിരിക്കുന്നത്.
കേരളമടക്കമുള്ള ഇന്ത്യൻ വിപണി രസ്നയുടെ പുതിയ ഉത്പന്നം പിടിച്ചെടുക്കുമെന്ന് രസ്ന ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ പിറൂസ് ഖംബട്ട വ്യക്തമാക്കി. മൂന്ന് ഗ്ലാസുകൾക്കുള്ള പത്തു രൂപയുടെ ചെറിയ പായ്ക്കറ്റിലും ഗ്രൂപ്പുകൾക്ക് ഉപയോഗിക്കാവുന്ന വലിയ പായ്ക്കറ്റുകളിലും ‘രസ്ന റിച്ച്’ ലഭ്യമാകും.
വരും വർഷങ്ങളിൽ രാജ്യത്ത് 1.8 ലക്ഷം പുതിയ ഔട്ട്ലറ്റുകൾ തുറന്ന് വിപണിയിൽ കൂടുതൽ സാന്നിധ്യമാകാനാണ് കന്പനിയുടെ നീക്കം.