രൂപയ്ക്കു വൻ നേട്ടം
Friday, March 21, 2025 10:47 PM IST
മുംബൈ: യുഎസ് ഡോളർ ദുർബലമായതിന്റെയും ആഭ്യന്തരവിപണികളിലെ ഉയർച്ചയുടെയ വിദേശ മൂലധന നിക്ഷേപ ഒഴുക്കിന്റെയും പശ്ചാത്തലത്തിൽ, ഡോളറിനെതിരേ രൂപ ഒരു മാസത്തിനുശേഷം ഇന്നലെ മികച്ച ദിനം കുറിച്ചു.
ഇന്ത്യൻ കറൻസിയുടെ മൂല്യം തുടർച്ചയായ ആറാം ദിനമാണ് നേട്ടത്തിലെത്തുന്നത്. ഈ സമയത്ത് 123 പൈസയാണ് കൂടിയത്. 2023 ജനുവരിക്കുശേഷം രൂപ നേട്ടത്തിലെത്തുന്ന ആഴ്ച കൂടിയാണ്.
കഴിഞ്ഞ സെഷനിൽ 86.3675ൽനിന്ന് രൂപ ഇന്നലെ 85.9725 എന്ന നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. വ്യാപാരത്തിനിടെ പത്താഴ്ചയിലെ ഏറ്റവും ഉയർന്ന 85.9375ലെത്തുകയും ചെയ്തു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 86.26ലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഉയർന്ന് 85.93ലെത്തി.
ആഭ്യന്തര ഓഹരി വിപണി ഇന്നലെ നേട്ടത്തിലാണ്. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സെൻസെക്സ് 557.45 പോയിന്റ് നേട്ടത്തിൽ 76,905.51ലും നിഫ്റ്റി 159.75 പോയിന്റ് ഉയർന്ന് 23,350.40ലുമെത്തി.
വ്യാഴാഴ്ച 3,239.14 കോടി രൂപ യുടെയും ഇന്നലെ7470.36 കോടി രൂപയുടെയും മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപർ വാങ്ങിയത്.