ഉള്ളി കയറ്റുമതിക്കുള്ള തീരുവ പിൻവലിക്കും
Sunday, March 23, 2025 12:23 AM IST
ന്യൂഡൽഹി: ഉള്ളി കയറ്റിമതിക്കു കേന്ദ്രസർക്കാർ ചുമത്തിയിരുന്ന 20 ശതമാനം തീരുവ ഏപ്രിൽ ഒന്നു മുതൽ പിൻവലിക്കുമെന്നു കേന്ദ്രസർക്കാർ.
കർഷകരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണിതെന്നും കേന്ദ്രം വിശദീകരിച്ചു. ഉപഭോക്തൃതകാര്യ വകുപ്പിൽനിന്നുള്ള നിർദേശത്തെത്തുടർന്ന് തീരുവ പിൻവലിക്കുന്നതിനുള്ള വിജ്ഞാപനം റവന്യുവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഉള്ളിക്ക് കേന്ദ്രസർക്കാർ ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയത്. എന്നാൽ, ഈ വർഷം മാർച്ച് രണ്ടാം ആഴ്ചവരെ 11.65 ലക്ഷം ടൺ ഉള്ളിയാണ് കയറ്റിയയച്ചത്. 2024 സെപ്റ്റംബറിൽ 0.72 ലക്ഷം ടൺ ഉള്ളിയാണ് കയറ്റിയയച്ചതെങ്കിൽ ഈ വർഷം ജനുവരിയിലെത്തിയപ്പോൾ കയറ്റുമതി 1.85 ലക്ഷം ടൺ ആയി ഉയർന്നു.