ഇന്ത്യ-ക്യൂബ ബിസിനസ് സമ്മേളനം: പങ്കാളിത്തങ്ങള്‍ ശക്തിപ്പെടുത്തും
Friday, March 21, 2025 10:47 PM IST
കൊച്ചി: ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ-ക്യൂബ ബിസിനസ് സമ്മേളനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര-നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് തീരുമാനിച്ചു.
ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓര്ഗനൈസേഷന് (ഐഇടിഒ) സംഘടിപ്പിച്ച പരിപാടിയില്‍ ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍, ബിസിനസ് നേതാക്കള്‍, വ്യവസായ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു.
ഫാര്‍മസ്യൂട്ടിക്കല്‍സ്, ബയോടെക്നോളജി, പുനരുപയോഗ ഊര്‍ജം, വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയ പ്രധാന മേഖലകളില്‍ സഹകരണം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു സമ്മേളനം. ക്യൂബ ഉപപ്രധാനമന്ത്രി ഡോ. എഡ്വാര്‍ഡോ മാര്‍ട്ടിനസ് ഡയസ്, ഇന്ത്യയിലെ ക്യൂബ അംബാസഡര്‍ ജൂവാന്‍ കാര്‍ലോസ് മാര്സന് അഗ്യുലേര, ലാറ്റിനമേരിക്കന്‍ കരീബിയന്‍ കൗണ്‍സിലിന്റെ ഗുഡ്വില് അംബാസഡറായ ഐസിഎല്‍ ഫിന്‍കോര്‍പ് ലിമിറ്റഡ് സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.