കൊ​​​ല്ലം: ബി​​​എ​​​സ്എ​​​ൻ​​​എ​​​ലി​​​ന്‍റെ 4-ജി​​​യി​​​ൽ നി​​​ന്ന് 5 -ജി​​​യി​​​ലേ​​​ക്കു​​​ള്ള പ​​​രി​​​വ​​​ർ​​​ത്ത​​​നം ജൂ​​​ണി​​​ൽ ആ​​​രം​​​ഭി​​​ക്കും. ഇ​​​തി​​​ന്‍റെ പ്രാ​​​രം​​​ഭ സാ​​​ങ്കേ​​​തി​​​ക ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. മാ​​​റ്റ​​​ത്തി​​​ന് അ​​​ധി​​​ക ഹാ​​​ർ​​​ഡ്‌​​​വെ​​​യ​​​റു​​​ക​​​ളും സോ​​​ഫ്റ്റ് വെ​​​യ​​​ർ അ​​​പ്ഗ്രേ​​​ഡു​​​ക​​​ളും ആ​​​വ​​​ശ്യ​​​മാ​​​ണ്. അ​​​ടു​​​ത്ത ത​​​ല​​​മു​​​റ ക​​​ണ​​​ക്ടി​​​വി​​​റ്റി​​​യി​​​ലേ​​​ക്ക് സു​​​ഗ​​​മ​​​മാ​​​യ മാ​​​റ്റ​​​ത്തി​​​നു​​​ള്ള അ​​​തി​​​വേ​​​ഗ നീ​​​ക്ക​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ അ​​​ധി​​​കൃ​​​ത​​​ർ.

ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഒ​​​രു ല​​​ക്ഷം സൈ​​​റ്റു​​​ക​​​ളി​​​ൽ 4-ജി ​​​വി​​​ന്യാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്തി​​​ക​​​ൾ അ​​​ന്തി​​​മ ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. ഇ​​​വ​​​യി​​​ൽ 89,000 എ​​​ണ്ണം ഇ​​​തി​​​ന​​​കം ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്ത് ക​​​ഴി​​​ഞ്ഞു. 72,000 സൈ​​​റ്റു​​​ക​​​ളു​​​ടെ ക​​​മ്മീ​​​ഷ​​​നിം​​​ഗും പൂ​​​ർ​​​ത്തി​​​യാ​​​യി. സിം​​​ഗി​​​ൾ സെ​​​ൽ ഫം​​​ഗ്ഷ​​​ൻ ടെ​​​സ്റ്റ് പ്ര​​​ക്രി​​​യ​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. 2025 മേ​​​യ് - ജൂ​​​ൺ കാ​​​ല​​​യ​​​ള​​​വോ​​​ടെ ഒ​​​രു ല​​​ക്ഷം സൈ​​​റ്റു​​​ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ക്കും.