ഓഹരിവിപണിയിൽ വീഴ്ച; സെൻസെക്സ് 856 പോയിന്റ് ഇടിഞ്ഞു
Tuesday, February 25, 2025 12:14 AM IST
മുംബൈ: ഓഹരിവിപണയിൽ വൻ വീഴ്ച. ഇന്നലെ സെൻസെക്സ് 856.65 പോയിന്റ് (1.14 ശതമാനം) ഇടിഞ്ഞ് 75,000നു താഴെയെത്തി.
നിഫ്റ്റി 242.55 പോയിന്റ് ഇടിഞ്ഞ് 22,553 ആയി. ഐടി, ടെലികോം, മെറ്റൽ ഓഹരികളാണ് വിലത്തകർച്ച നേരിട്ടത്. ഇന്നലെ നിക്ഷേപകമൂല്യത്തിൽ 4.38 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. താരിഫ് ഭീഷണിയും വളർച്ചാ ആശങ്കകളുമാണു വിപണിക്ക് തിരിച്ചടിയായത്.
വെള്ളിയാഴ്ച സെൻസെക്സ് 422.90 പോയിന്റ് ഇടിഞ്ഞിരുന്നു. തുടർച്ചയായ അഞ്ചാമത്തെ വ്യാപാരദിനത്തിലാണ് ഓഹരിവിപണിയിൽ നഷ്ടമുണ്ടാകുന്നത്.