ക​​​യ്റോ: ഗാ​​​സ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മൂ​​​ന്നാ​​​മ​​​തു ബ​​​ന്ദി​​​മോ​​​ച​​​നം ഇ​​​ന്ന​​​ലെ ന​​​ട​​​ന്നു. പ​​​ത്തൊ​​​ന്പ​​​തു വ​​​യ​​​സു​​​ള്ള വ​​​നി​​​താ സൈ​​​നി​​​ക അ​​​ഗാം ബെ​​​ർ​​​ഗ​​​ർ, ഗാ​​​ഡി മോ​​​സ​​​സ് എ​​​ന്ന എ​​​ൺ​​​പ​​​തു​​​കാ​​​ര​​​ൻ, അ​​​ർ​​​ബ​​​ൽ യ​​​ഹൂ​​​ദ് എ​​​ന്ന ഇ​​​രു​​​പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​രി എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഹ​​​മാ​​​സ് മോ​​​ചി​​​പ്പി​​​ച്ച​​​ത്. ഇ​​​തി​​​നു പു​​​റ​​​മേ അ​​​ഞ്ച് താ​​​യ്‌​​​ല​​​ൻ​​​ഡ് പൗ​​​ര​​​ന്മാ​​​രെ​​​യും മോ​​​ചി​​​പ്പി​​​ച്ചു. ഇ​​​സ്രേ​​​ലി ജ​​​യി​​​ലു​​​ക​​​ളി​​​ൽ​​​നി​​​ന്ന് 110 പ​​​ല​​​സ്തീ​​​ൻ ത​​​ട​​​വു​​​കാ​​​ർ മോ​​​ചി​​​ത​​​രാ​​​യി.

അ​ഗാം ബെ​ർ​ഗ​റി​നെ വ​ട​ക്ക​ൻ ഗാ​സ​യി​ലെ ജ​ബ​ലി​യ പ​ട്ട​ണ​ത്തി​ൽ​വ​ച്ചാ​ണു റെ​ഡ്ക്രോ​സി​നു കൈ​മാ​റി​യ​ത്. ഗാ​ഡി മോ​സ​സ്, അ​ർ​ബ​ൽ യ​ഹൂ​ദ്, അ​ഞ്ചു താ​യ് പൗ​ര​ന്മാ​ർ എ​ന്നി​വ​രെ കൈ​മാ​റി​യ​ത് തെ​ക്ക​ൻ ഗാ​സ​യി​ലെ ഖാ​ന്‌ യൂ​നി​സ് ന​ഗ​ര​ത്തി​ൽ​വ​ച്ചും. റെ​ഡ്ക്രോ​സ് ഇവരെ ഇ​സ്രേ​ലി സൈ​ന്യ​ത്തി​നു കൈ​മാ​റി​.

ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഹ​മാ​സ് ത​ല​വ​ൻ യ​ഹ്യ സി​ൻ​വ​റി​ന്‍റെ ഖാ​ൻ യൂ​നി​സി​ലെ ത​ക​ർ​ന്ന വ​സ​തി​ക്കു സ​മീ​പ​ത്തു​വ​ച്ചാ​ണ് ഏ​ഴു ബ​ന്ദി​ക​ളെ റെ​ഡ് ക്രോ​സി​നു കൈ​മാ​റി​യ​ത്. ആ​യു​ധ​മേ​ന്തി​യ ഹ​മാ​സ്, ഇ​സ്‌​ലാ​മി​ക് ജി​ഹാ​ദ് ഭീ​ക​ര​രും പ​ല​സ്തീ​ൻ ജ​ന​ത​യും തി​ങ്ങി​നി​റ​ഞ്ഞ സ്ഥ​ല​ത്ത് ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.


ഖാ​ൻ യൂ​നി​സി​ലെ അ​രാ​ജ​ക​ത്വം ഹ​മാ​സ് ഭീ​ക​ര​രു​ടെ ക്രൂ​ര​ത​യ്ക്കു തെ​ളി​വാ​ണെ​ന്നു പ​റ​ഞ്ഞ ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു, പ​ല​സ്തീ​ൻ ത​ട​വു​കാ​രുടെ മോ​ച​നം വൈ​കി​ച്ചു. അ​ടു​ത്ത ത​വ​ണ മു​ത​ൽ ബ​ന്ദി​ക​ളു​ടെ കൈ​മാ​റ്റം സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്ന് മ​ധ്യ​സ്ഥ​ർ ഉ​റ​പ്പു ന​ല്കി​യ​താ​യി നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് പി​ന്നീ​ട് അ​റി​യി​ച്ചു.

ഇന്നലെ നി​ശ്ച​യി​ച്ച സ​മ​യ​ത്തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് പ​ല​സ്തീ​ൻ ത​ട​വു​കാ​ർ ഇ​സ്രേ​ലി ജ​യി​ലു​ക​ളി​ൽ​നി​ന്നു മോ​ചി​ത​രാ​യ​ത്. ഇ​തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 30 പേ​ർ ഉ​ൾ​പ്പെ​ടു​ന്നു.

പ​ല​സ്തീ​ൻ ത​ട​വു​കാ​രെ റെ​ഡ്ക്രോ​സ് സ്വീ​ക​രി​ച്ച് വെ​സ്റ്റ് ബാ​ങ്കി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ മോ​ചി​ത​രാ​യ അ​ഞ്ചു താ​യ് പൗ​ര​ന്മാ​രും 2023 ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നി​ടെ ഇ​സ്ര​യേ​ലി​ൽ​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ട്ട​വ​രാ​ണ്. ഇ​സ്ര​യേ​ലി​ൽ കൃ​ഷി​പ്പ​ണി അ​ട​ക്ക​മു​ള്ള ജോ​ലി​ക​ൾ​ക്കാ​യി എ​ത്തി​യ​വ​രാ​യി​രു​ന്നു ഇ​വ​ർ.

ഈ ​മാ​സം 19ന് ​വെ​ടി​നി​ർ​ത്ത​ൽ പ്രാബല്യത്തിലായ​ശേ​ഷം ഇ​സ്രേ​ലി പൗ​ര​ത്വ​മു​ള്ള 10 ബ​ന്ദി​ക​ളെ​യാ​ണ് ഹ​മാ​സ് മോ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.