ന്യൂ​​യോ​​ര്‍​ക്ക്: 12 വ​​ര്‍​ഷ​​ത്തി​നു​​ശേ​​ഷം ബ​​ഹി​​രാ​​കാ​​ശ ന​​ട​​ത്ത​​ത്തി​​ന് ഒ​​രു​​ങ്ങി സു​​നി​​ത വി​​ല്യം​​സ്. ര​​ണ്ടു ത​​വ​​ണ​​യാ​​യാ​​ണു ബ​​ഹി​​രാ​​കാ​​ശ​​ത്ത് ന​​ട​​ക്കു​​ക.

ആ​​ദ്യ​​ത്തേ​​ത് ഈ​​മാ​​സം 16നും ​​ര​​ണ്ടാ​​മ​​ത്തേ​​ത് 23നു​​മാ​​ണ്. ബ​​ഹി​​രാ​​കാ​​ശ യാ​​ത്രി​​ക​​നാ​​യ നി​​ക് ഹേ​​ഗു​​മൊ​​ത്താ​​ണ് 2025ലെ ​​ആ​​ദ്യ ബ​​ഹി​​രാ​​കാ​​ശ ന​​ട​​ത്ത​​ത്തി​​ന് സു​​നി​​ത ഇ​​റ​​ങ്ങു​​ന്ന​​ത്. ആ​​റ​​ര മ​​ണി​​ക്കൂ​​റെ​​ടു​​ത്താ​​കും ഈ ​​ന​​ട​​ത്തം പൂ​​ര്‍​ത്തി​​യാ​​ക്കു​​ക​​യെ​​ന്ന് നാ​​സ വ്യ​​ക്ത​​മാ​​ക്കി.

ബ​ഹി​രാ​കാ​ശ​വാ​ഹ​ന​ത്തി​ലെ റേ​​റ്റ് ഗൈ​​റോ അ​​സം​​ബ്ലി മാ​​റ്റി സ്ഥാ​​പി​​ക്കു​​ന്ന​​തി​​നും ന്യൂ​​ട്രോ​​ണ്‍ സ്റ്റാ​​ര്‍ എ​​ക്‌​​സ്‌​​റെ ടെ​​ല​​സ്‌​​കോ​​പ് സ​​ര്‍​വീ​​സ് ചെ​​യ്യു​​ക​​യു​​മാ​​ണ് പ്ര​​ധാ​​ന ജോ​​ലി​​ക​​ള്‍. ഇ​​തി​​നു​​പു​​റ​​മെ ആ​​ല്‍​ഫ മാ​​ഗ്‌​​ന​​റ്റി​​ക് സ്‌​​പെ​​ക്ട്രോ​​മീ​​റ്റ​​ര്‍ പു​​തു​​ക്കു​​ന്ന​​തി​​നാ​​യി സ​​ജ്ജ​​മാ​​ക്കാ​​നും ഇ​​രു​​വ​​രും ശ്ര​​മി​​ക്കും.


ബ​​ഹി​​രാ​​കാ​​ശ​​ത്തെ പ്ര​​തി​​ഭാ​​സ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​രം ഭൂ​​മി​​യി​​ലേ​​ക്ക് എ​​ത്തു​​ന്ന​​തി​​ല്‍ നി​​ര്‍​ണാ​​യ​​ക പ​​ങ്കാ​​ണ് ആ​​ല്‍​ഫ മാ​​ഗ്‌​​ന​​റ്റി​​ക് സ്‌​​പെ​​ക്രോ​​മീ​​റ്റ​​റി​​നു​​ള്ള​​ത്.ചു​​വ​​ന്ന വ​​ര​​ക​​ളു​​ള്ള സ്യൂ​​ട്ട് ധ​​രി​​ച്ചാ​​കും ന​​ട​​ക്കാ​​നി​​റ​​ങ്ങു​​ക.