ഖത്തർ സീറോമലബാർ ദേവാലയ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു
Sunday, December 29, 2024 1:28 AM IST
ദോഹ: ഖത്തർ സെന്റ് തോമസ് സീറോമലബാർ ദേവാലയ രജതജൂബിലി ആഘോഷങ്ങൾ സമാപിച്ചു. നേരത്തെ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഊഷ്മളമായ സ്വീകരണം നൽകി.
മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു. വികാരി ഫാ. നിർമൽ വേഴാപറമ്പിൽ, അസി. വികാരിമാരായ ഫാ.ബിജു മാധവത്ത്, ഫാ.ജോയ്സൺ ഇടശേരി, ഫാ. മാത്യു കിരിയാന്തൻ, ഫാ. കുര്യാക്കോസ് കണ്ണൻചിറ, ഫാ. തോമസ് ഉറുമ്പിത്തടത്തിൽ എന്നിവർ സഹകാർമികരായിരുന്നു.
പൊതുസമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് യൂജിൻ മാർട്ടിൻ ന്യൂജന്റ് വിശിഷ്ടാതിഥിയായിരുന്നു.
ഫാ. പോൾരാജ് ദേവരാജ് അധ്യക്ഷത വഹിച്ചു. ഐഡിസിസി ചീഫ് കോ- ഓർഡിനേറ്റർ ബോബി തോമസ്, ഇടവകയിലെ മുൻകാല പ്രവർത്തകൻ ഷെവ. ജോസ് പെട്ടിക്കൽ, ട്രസ്റ്റി സോണി പുരയ്ക്കൽ, ജൂബിലി ആഘോഷ സമിതി ചെയർമാൻ ജൂട്ടസ് പോൾ എന്നിവര് പ്രസംഗിച്ചു.
ജൂബിലി സുവനീറിന്റെ പ്രകാശനം അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് യൂജിൻ മാർട്ടിൻ ന്യൂജന്റ്, കമ്മ്യൂണിറ്റി ലീഡറും ഖത്തറിലെ സീനിയർ അംഗവുമായ സി.വി. റപ്പായിക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ മുൻകാലഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ച വ്യക്തികളെയും സ്പോൺസർമാരെയും ജൂബിലിവർഷാഘോഷത്തിനു നേതൃത്വം നൽകിയവരെയും ആദരിച്ചു.
ചടങ്ങിൽ ഇടവക സ്ഥാപനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ഷെവ. ഡോ. മോഹൻ തോമസ്, ഷെവ. സിബി ജോസഫ്, ലൂക്കോസ് ചാക്കോ, ജോസ് കാവാലം, ജോസഫ് പറക്കനാൽ, ജോസഫ് താടിക്കാരൻ, ജോസ് പുരക്കൽ, ഡോ. ക്ലാരൻസ് ഇലവുത്തിങ്കൽ, ജോർജ് ആന്റണി, ജോസ് ഇലഞ്ഞിക്കൽ, ജോയ് ആന്റണി, ആന്റണി തോലത്ത്, ഫ്രാൻസിസ് തെക്കേത്തല, സോനു അഗസ്റ്റിൻ, കെ.ജെ. വിൽസൺ, പി.കെ. മാത്യു എന്നിവരെ പ്രത്യേകമായി സ്മരിച്ചു.
തുടർന്ന് പഞ്ചാരിമേളവും ഖത്തറി അർധ ഡാൻസും അറബിക് ഡാൻസും ഉൾപ്പെട്ട സാംസ്കാരിക പരിപാടിയും അരങ്ങേറി. പരിപാടികൾക്കു വികാരി ഫാ. നിർമൽ വേഴാപറമ്പിൽ, അസി. വികാരിമാരായ ഫാ. ബിജു മാധവത്ത്, ഫാ. ജോയ്സൺ ഇടശേരി, ജൂബിലി ആഘോഷ സംഘാടകസമിതി ചെയർമാൻ ജൂട്ടസ് പോൾ, സെക്രട്ടറി റെജി ജോർജ്, ട്രസ്റ്റിമാരായ മനോജ് മാത്യു മാടമന, റോയ് ജോർജ്, സോണി പുരയ്ക്കൽ, പാരിഷ് കൗൺസിൽ സെക്രട്ടറി മിൽട്ടൺ പോൾ, ആഘോഷ സമിതി കൺവീനർമാരായ ജീസ് ജോസഫ്, സിബിച്ചൻ തുണ്ടിയിൽ, സെറെനോ വർഗീസ്, ജൈസ് ബേബി, ജോമോൻ പൈലി, ജെയിംസ് ഡൊമിനിക്, വിൻസെന്റ് കുര്യാക്കോസ്, ഡോ. സ്വപ്ന തോമസ്, ജോമോൻ ജോൺ, ബിജു ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.