വടക്കൻ ഗാസയിലെ ആശുപത്രി ഒഴിപ്പിച്ച് ഇസ്രയേൽ
Wednesday, December 25, 2024 4:39 AM IST
കയ്റോ: വടക്കൻ ഗാസയിലുള്ള ഇന്തോനേഷ്യൻ ഹോസ്പിറ്റലിൽനിന്നു നിരവധി രോഗികളെ ഇസ്രയേൽ ബലമായി ഒഴിപ്പിച്ചെന്നു മേഖലയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ചില രോഗികൾ ദൂരെയുള്ള ആശുപത്രികളിൽ കാൽനടയായി എത്തി. ഇപ്പോഴും ഭാഗികമായി പ്രവർത്തിക്കുന്ന ഗാസയിലെ ചുരുക്കം ആശുപത്രികളിലൊന്നാണു ഇന്തോനേഷ്യൻ ഹോസ്പിറ്റൽ. ആശുപത്രി സ്ഥിതി ചെയ്യുന്ന വടക്കൻ മേഖലയിലെ ബെയ്റ്റ് ലഹിയ, ബെയ്റ്റ് ഹനൗൺ, ജബേലിയ എന്നിവിടങ്ങളിലെ ഹമാസ് ഭീകരരെ ലക്ഷ്യംവച്ചാണു ഇസ്രേലി സേനയുടെ നീക്കം. ആശുപത്രി അധികൃതരോടു തിങ്കളാഴ്ച ഒഴിഞ്ഞുപോകാൻ ഇസ്രേലി സൈന്യം ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ മുനീർ അൽ ബുർഷ് പറഞ്ഞു.
കൂടാതെ, വടക്കൻ മേഖലയിലെ അൽ അവ്ദ, കമാൽ അദ്വാൻ ഹോസ്പിറ്റൽസ് എന്നീ സ്ഥാപനങ്ങളും ഇസ്രയേലിന്റെ നീരീക്ഷണത്തിലാണ്.