എയർ ആംബുലൻസ് ആശുപത്രിക്കെട്ടിടത്തിൽ ഇടിച്ചു തകർന്ന് നാലു മരണം
Monday, December 23, 2024 3:28 AM IST
അങ്കാറ: ആംബുലൻസ് ഹെലികോപ്റ്റർ ആശുപത്രി കെട്ടിടത്തിലിടിച്ചു തകർന്നുവീണ് നാലു പേർ മരിച്ചു. തെക്കുപടിഞ്ഞാറൻ തുർക്കിയിലെ മുഗ്ല നഗരത്തിലായിരുന്നു സംഭവം. ഇവിടുത്തെ ആശുപത്രിയിൽനിന്നു പറക്കാൻ തുടങ്ങവേ നാലാം നിലയിൽ ഇടിച്ചുവീഴുകയായിരുന്നു.
രണ്ടു പൈലറ്റുമാർ, ഒരു ഡോക്ടർ, ആശുപത്രി ജീവനക്കാരൻ എന്നിവരാണു മരിച്ചത്. കെട്ടിടത്തിലെ ആർക്കും പരിക്കില്ല. മേഖലയിൽ നല്ല മൂടൽമഞ്ഞ് ഉണ്ടായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.