പുതിയ കുവൈറ്റിന്റെ സൃഷ്ടിയില്‍ ഇന്ത്യയുടെ മനുഷ്യശേഷിയും: പ്രധാനമന്ത്രി മോദി
Sunday, December 22, 2024 1:15 AM IST
കുവൈറ്റ് സിറ്റി: പുതിയ കുവൈറ്റിനെ സൃഷ്ടിക്കുന്നതില്‍ ഇന്ത്യയുടെ മനുഷ്യവിഭവശേഷിക്കും പങ്കുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
90 ശതമാനത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ ജോലിചെയ്യുന്ന കുവൈറ്റിലെ ഗള്‍ഫ് സ്പിക് ലേബര്‍ക്യാമ്പ് സന്ദര്‍ശിച്ചശേഷം ഇന്ത്യൻ തൊഴിലാളികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറബിക്കടലിന്റെ തീരത്തുള്ള ഇന്ത്യയും കുവൈറ്റും തമ്മില്‍ നയതന്ത്രബന്ധം മാത്രമല്ല ഹൃദയബന്ധവും ഉണ്ട്. ഇന്നു മാത്രമല്ല ഇന്നലെകളിലും കുവൈറ്റും ഇന്ത്യയും പരസ്പരം ബന്ധപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിനു പിന്നാലെ കുവൈറ്റിനെ അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും പ്രധാമന്ത്രി പറഞ്ഞു.
43 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈറ്റ് സന്ദര്‍ശിക്കുന്നത്. കുവൈറ്റ അമീറിന്റെ ക്ഷണപ്രകാരമാണു ദ്വിദിന സന്ദര്‍ശനത്തിനായി മോദി കുവൈറ്റിലെത്തിയത്.