ച​​​ങ്ങ​​​നാ​​​ശേ​​​രി: യു​​​ജി​​​സി ച​​ട്ട​​ങ്ങ​​ൾ ഭേ​​ദ​​ഗ​​തി ചെ​​യ്യു​​ന്ന​​തി​​നു​​ള്ള ക​​​ര​​​ടു​​​രേ​​​ഖ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ള്‍ക്ക് ഭ​​​ര​​​ണ​​​ഘ​​​ട​​​ന ന​​​ല്‍കു​​​ന്ന അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ​​​മേ​​​ലു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​മാ​​​ണെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യു​​​ള്ള സി​​​ന​​​ഡ​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍.

2018ലെ ​​​നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍ അ​​​ഭി​​​കാ​​​മ്യ​​​മാ​​​യ​​​തി​​​നാ​​​ല്‍ അ​​​വ തു​​​ട​​​ര​​​ണ​​​മെ​​​ന്നും ക​​മ്മീ​​ഷ​​ൻ ചെ​​​യ​​​ര്‍മാ​​​ന്‍ പാ​​ലാ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്, ത​​​ല​​​ശേ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പാം​​​പ്ലാ​​നി, ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​റെ​​​ജി പ്ലാ​​​ത്തോ​​​ട്ടം, ജ​​​ന​​​റ​​​ല്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​ഡൊ​​​മി​​​നി​​​ക് അ​​​യ​​​ലൂ​​​പ്പ​​​റ​​​മ്പി​​​ല്‍, കൂത്തുപറന്പ് നി​​​ര്‍മ​​​ല​​​ഗി​​​രി കോ​​​ള​​​ജ് വൈ​​​സ് പ്രി​​​ന്‍സി​​​പ്പ​​​ല്‍ റ​​​വ.​ ഡോ. ​​​ജോ​​​ബി ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ആ​​വ​​ശ‍്യ​​പ്പെ​​ട്ടു.

2018ലെ ​​​ക്രി​​​യാ​​​ത​​​്മ​​​ക​​​മാ​​​യ പ​​​ല നി​​​ബ​​​ന്ധ​​​ന​​​ക​​​ളും പു​​​തി​​​യ ക​​​ര​​​ടി​​​ല്‍ നീ​​​ക്കം ചെ​​​യ്ത​​​ത് ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​വും നി​​​ഗൂ​​​ഢ​​​വു​​​മാ​​​ണ്. യു​​​ജി​​​സി റെ​​​ഗു​​​ലേ​​​ഷ​​​ന്‍ ക​​​ര​​​ടി​​​ല്‍ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ള്‍ക്കു​​​ണ്ടാ​​​യേ​​​ക്കാ​​​വു​​​ന്ന ഭീ​​​ഷ​​​ണി​​​ക​​​ള്‍ ഒ​​​ളി​​​ഞ്ഞി​​​രി​​​പ്പു​​​ണ്ടെ​​​ന്നും ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍ത്ത​​​ണ​​​മെ​​​ന്നും അ​​​വ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ക​​​ര​​​ട് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ആ​​​ശ​​​ങ്ക​​​ക​​​ളും നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളും യു​​​ജി​​​സി​​​യെ അ​​​റി​​​യി​​​ക്കും. വി​​​ദ്യാ​​​ഭ്യാ​​​സാ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടു​​​ക​​​ള്‍ക്ക് പി​​​ന്‍തു​​​ണ ന​​​ല്‍കു​​​മെ​​​ന്നും ഇ​​വ​​ർ കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

യു​​​ജി​​​സി റെ​​​ഗു​​​ലേ​​​ഷ​​​ന്‍സ് 2025 ക​​​ര​​​ടു​​​രേ​​​ഖ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി സീറോ​​മ​​​ല​​​ബാ​​​ര്‍ സി​​​ന​​​ഡി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യു​​​ള്ള ക​​​മ്മീ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​സ്ബി കോ​​​ള​​​ജി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച സി​​​മ്പോ​​​സി​​​യ​​ത്തി​​ൽ വി​​ശ​​ദ​​മാ​​യ ച​​ർ​​ച്ച​​ക​​ൾ ന​​ട​​ന്നി​​രു​​ന്നു.


സി​​​മ്പോ​​​സി​​​യ​​​ത്തി​​​ല്‍ ഉ​​​യ​​​ര്‍ന്ന സു​​​പ്ര​​​ധാ​​​ന നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍

1. യു​​​ജി​​​സി​​​യു​​​ടെ പു​​​തി​​​യ റെ​​​ഗു​​​ലേ​​​ഷ​​​നു​​​ക​​​ള്‍ കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി നേ​​​രി​​​ട്ടു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത് ആ​​​ശ​​​ങ്ക​​​യ്ക്കി​​​ട​​​യാ​​​ക്കു​​​ന്നു.

2. റെ​​​ഗു​​​ലേ​​​ഷ​​​ന്‍ ന്യൂ​​​ന​​​പ​​​ക്ഷ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നി​​​ല്ല.

3. നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ പ​​​ല​​​തും രാ​​​ജ്യ​​​ത്തി​​​ന്‍റെ ഫെ​​​ഡ​​​റ​​​ല്‍ സ്വ​​​ഭാ​​​വ​​​ത്തി​​​ന് ഹാ​​​നി​​​ക​​​ര​​​മാ​​​ണ്.

4. രാ​​​ജ്യ​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളു​​​ടെ നി​​​ല​​​നി​​​ല്‍പ്പി​​​നെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന പു​​​തി​​​യ യു​​​ജി​​​സി നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള പൊ​​​തു​​​വാ​​​യ ആ​​​ശ​​​ങ്ക​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും ഒ​​​രു കൂ​​​ട്ടാ​​​യ അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​തി​​​ക​​​ര​​​ണം കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണ്.

5. വി​​​ദ്യാ​​​ഭ്യാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ല്‍ മാ​​​നേ​​​ജ്‌​​​മെ​​ന്‍റു​​​ക​​​ളു​​​ടെ പ​​​ങ്ക് കു​​​റ​​​യ്ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ ന്യൂ​​​ന​​​പ​​​ക്ഷാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​കാ​​​നി​​​ട​​​യു​​​ണ്ട്.

6. സ്റ്റാ​​​ഫ് നി​​​യ​​​മ​​​നം, പ്രി​​​ന്‍സി​​​പ്പ​​​ല്‍ നി​​​യ​​​മ​​​നം, റി​​​സ​​​ര്‍ച്ച് ലേ​​​ഖ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണം തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ല്‍ വ്യ​​​ക്ത​​​ത​​​യി​​​ല്ല.

7. ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ പാ​​​ഠ്യേ​​​ത​​​ര ചു​​​മ​​​ത​​​ല​​​ക​​​ളെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന ന​​​യം ക​​​ര​​​ടു​​​രേ​​​ഖ​​​യു​​​ടെ വ​​​ലി​​​യ പോ​​​രാ​​​യ്മ​​​യാ​​​ണ്.

8. കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള പു​​​തി​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍, യോ​​​ഗ്യ​​​താ നി​​​ര്‍ണ​​​യ​​​ത്തി​​​ലെ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ (ഡ്രാ​​​ഫ്റ്റ് 3.8) തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ല്‍ അ​​​വ്യ​​​ക്ത​​​ത​​​ക​​​ള്‍ നി​​​ല​​​നി​​​ൽ​​ക്കു​​​ന്നു.