ലോ​ക പേ​വി​ഷ​ബാ​ധ ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വി​ല്ല​ട​ത്ത്
Sunday, September 29, 2024 1:43 AM IST
തൃ​ശൂ​ർ: ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ്, ആ​രോ​ഗ്യ​കേ​ര​ളം, വി​ൽ​വ​ട്ടം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, വി​ല്ല​ടം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ലോ​ക പേ​വി​ഷ​ബാ​ധ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ബോ​ധ​വ​ത്ക​ര​ണ​റാ​ലി​യു​ടെ ഫ്ളാ​ഗ് ഓ​ഫും ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ സ​തീ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു.

വി​ല്ല​ടം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​വി.​കെ. മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​ർ ഡോ.​കെ.​എ​ൻ. സ​തീ​ഷ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ൻ മീ​ഡി​യ ഓ​ഫീ​സ​ർ പി.​ഇ. സ​ന്തോ​ഷ്കു​മാ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് പ്ര​സീ​ത മ​നോ​ജ്, ഒ​ല്ലൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം സൂ​പ്ര​ണ്ട് ഡോ. ​കെ.​എ. ദീ​പ, വി​ൽ​വ​ട്ടം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മി​നി പി. ​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​വി​ളം​ബ​ര റാ​ലി, മാ​ജി​ക് ഷോ, ​ഫ്ലാഷ് മോ​ബ് എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.