ഓ​ട്ടോ​റി​ക്ഷ​ മ​റി​ഞ്ഞ് കൗ​ൺ​സി​ല​ർ ഉ​ൾ​പ്പ​ടെ അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്ക്
Friday, September 27, 2024 7:28 AM IST
എ​രു​മ​പ്പെ​ട്ടി: വെ​ള്ള​റ​ക്കാ​ട് മ​ന​പ്പ​ടി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് കു​ന്നം​കു​ളം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​നു​മാ​യ സ​ജി​നി പ്രേ​മ​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

കീ​ഴൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ്രേ​മ​ൻ, പ്ര​നി​യ, അ​ദ്വി​ത്, ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ സ​നൂ​ജ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ൻ​പ​തു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. എ​രു​മ​പ്പെ​ട്ടി ഭാ​ഗ​ത്തു​നി​ന്ന് കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ വെ​ള്ള​റ​ക്കാ​ട് മ​ന​പ്പ​ടി​യി​ൽ​വ​ച്ച് പൂ​ച്ച കു​റു​കെ​ചാ​ടി​യ​തി​നെതു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ മ​ര​ത്തം​കോ​ട് അ​ൽ അ​മീ​ൻ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ കു​ന്നം​കു​ളം മ​ല​ങ്ക​ര ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.