ചാലക്കുടി: പി.അശോകൻ മെമ്മോറിയൽ മെറിട്ടോറിയസ് അവാർഡ് അഡ്വ. ബിജു എസ് ചിറയത്തിന്. ഒക്ടോബർ 11ന് ചാലക്കുടിയിൽ നടക്കുന്ന പി.അശോകൻ അനുസ്മരണത്തിൽ നൽകുമെന്ന് അനുസ്മരണസമിതി അറിയിച്ചു.
ചാലക്കുടിയിലെ രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ മത നിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിസ്വാർത്ഥ പ്രവർത്തനങ്ങളും, കലാ കായിക മേഖലക്ക് ഉണർവ് പകരുന്ന സംഘാടക മികവും, ചാലക്കുടി പുഴയുടെ പരിപാലനവും ശുദ്ധീകരണവും അടങ്ങുന്ന പാരിസ്ഥിതിക പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ് നൽകുന്നത് എന്ന് പി.അശോകൻ അനുസ്മരണ സമിതി ചെയർമാൻ പ്രഫ. എ.എം. മാത്യു, ജനറൽ കൺവീനർ എൻ. കുമാരൻ, ചീഫ് കോ- ഓർഡിനേറ്റർ അഡ്വ. ആന്റോ ചെറിയാൻ എന്നിവർ അറിയിച്ചു.