ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ സ​ഞ്ച​രി​ച്ചി​രുന്ന വാ​ഹ​നം മു​ണ്ടൂ​രി​ൽ അ​പ​ക​ട​ത്തി​ൽപെ​ട്ടു
Sunday, September 29, 2024 1:43 AM IST
മു​ണ്ടൂ​ർ: ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ഔ​ദ്യോ​ഗി​കവാ​ഹ​നം മു​ണ്ടൂ​രി​ൽ അ​പ​ക​ട​ത്തി​ൽപെ​ട്ടു. തൃ​ശൂ​ർ -​ കു​ന്നം​കു​ളം സം​സ്ഥാ​ന​പാ​ത​യി​ൽ മു​ണ്ടൂ​രി​ലെ കു​ഴി​യി​ൽ വീ​ഴുകയാ യിരുന്നു. കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഇ​ട​തുഭാ​ഗ​ത്തെ ട​യ​ർ പൊ​ട്ടി​.

കോ​ഴി​ക്കോ​ട് പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചുവ​രും വ​ഴി ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു രണ്ടരയോ ടെ​യാ​യി​രു​ന്നു സം​ഭ​വം. പേ​രാ​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ട​യ​ർ മാ​റ്റി. 20 മി​നി​റ്റി​നുശേ​ഷം ജ​സ്റ്റി​സ് കൊ​ച്ചി​യി​ലേ​ക്കു യാ​ത്രതി​രി​ച്ചു.


നേ​ര​ത്തേത​ന്നെ തൃ​ശൂ​ർ -​ കു​ന്നം​കു​ളം ബൈ​പാ​സ് റോ​ഡി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യെ​ക്കു​റി​ച്ച് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

തു​ട​ർ​ന്ന് റോ​ഡി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും റോ​ഡി​ന്‍റെ മൊ​ത്ത​ത്തി​ലു​ള്ള അ​വ​സ്ഥ ഇ​പ്പോ​ഴും ശോ​ച​നീ​യ​മാ​ണ്.