വൈ​ദ്യു​തിക്കാലു​ക​ൾ മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി
Friday, September 27, 2024 7:28 AM IST
കൊ​ര​ട്ടി: ഗ​താ​ഗ​ത​മേ​റെ​യു​ള്ള കൊ​ര​ട്ടി പോ​ളി​ടെ​ക്നി​ക് - കോ​നൂ​ർ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ൽ പാ​ത​വ​ക്കി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന വൈ​ദ്യു​തിക്കാ​ലു​ക​ൾ മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി.

ഇ​തു​മൂ​ലം വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി ബി​ജോ​യ് വ​ട​ക്കും​പു​റം പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് റോ​ഡ് സെ​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

വി​ഷ​യം കെ​എ​സ്​ഇ​ബി അ​ധി​കൃ​ത​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മു​രി​ങ്ങൂ​രി​ലും കൊ​ര​ട്ടി​യി​ലും ചി​റ​ങ്ങ​ര​യി​ലും ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

അ​പ​ക​ട​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന വൈ​ദ്യു​തി ക്കാ​ലു​ക​ൾ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി വാ​ഹ​ന​യാ​ത്രി​ക​രു​ടെ​യും വ​ഴി​യാ​ത്ര​ക്കാ​രു​ടെ​യും സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​യ സ​ഞ്ചാ​രം ഉ​റ​പ്പു​വ​രു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.