സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി ക​ത്തീ​ഡ്ര​ലി​ല്‍ തി​രു​നാ​ള്‍
Sunday, September 29, 2024 3:46 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ന്‍​സീ​സ് അ​സീ​സി ക​ത്തീ​ഡ്ര​ലി​ല്‍ വി​ശു​ദ്ധ ഫ്രാ​ന്‍​സീ​സ് അ​സീ​സി​യു​ടെ 203-ാമ​തു കൊ​ന്പ്രേ​രി‌യ തി​രു​നാ​ള്‍ ഒ​ക്ടോ​ബ​ര്‍ ര​ണ്ടു മു​ത​ല്‍ ആ​റുവ​രെ ആ​ഘോ​ഷി​ക്കും. ര​ണ്ടി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ഫ്രാ​ന്‍​സി​സ് ക​ല്ല​റ​യ്ക്ക​ല്‍ കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്നു​സ​മൂ​ഹ ദി​വ്യ​ബ​ലി.

അ​ഞ്ചി​നു രാ​വി​ലെ ആ​റി​നും ഏ​ഴി​നും 11നും ​ദി​വ്യ​ബ​ലി, നൊ​വേ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല, തി​രു​സ്വ​രൂ​പം​എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ല്‍. തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്കു മോ​ണ്‍. മാ​ത്യു ക​ല്ലി​ങ്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​കും. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം.


സ​മാ​പ​ന​ദി​ന​മാ​യ ആ​റി​നു രാ​വി​ലെ ആ​റി​നും ഒ​മ്പ​തി​നും ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ല്‍ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ര്‍​ന്നു പ്ര​ദ​ക്ഷി​ണം, തി​രു​സ്വ​രൂ​പം എ​ടു​ത്തു​വ​യ്ക്ക​ല്‍, വ​ര്‍​ണ​ക്കാ​ഴ്ച​ക​ള്‍, കൊ​ടി​യി​റ​ക്കം, സ്‌​നേ​ഹ​വി​രു​ന്ന്, ക​ലാ​വി​രു​ന്ന് എ​ന്നി​വ​യു​ണ്ടാ​കു​മെ​ന്നു വി​കാ​രി റ​വ.​ ഡോ. പീ​റ്റ​ര്‍ കൊ​ച്ചു​വീ​ട്ടി​ല്‍ അ​റി​യി​ച്ചു. തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള കു​ടും​ബ​വി​ശു​ദ്ധീ​ക​ര​ണ ധ്യാ​നം ഫാ. ​നെ​ല്‍​സ​ണ്‍ ജോ​ബാ​ണു ന​യി​ക്കു​ന്ന​ത്.