പ​ഴ​ഞ്ഞി പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി
Friday, September 27, 2024 7:28 AM IST
കു​ന്നം​കു​ളം: പ​ഴ​ഞ്ഞി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ പ​രി​ശു​ദ്ധ യ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ 339-ാം ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. രാ​വി​ലെ ഏ​ഴി​ന് സെ​ന്‍റ് ജോ​ർ​ജ് ചാ​പ്പ​ലി​ൽ പ​രി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് റ​മ്പാ​ൻ എം.​ഡി. യൂ​ഹ​നോ​ൻ കോ​ർ എ​പ്പി​സ്കോ​പ്പ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

കു​ർ​ബാ​ന​യ്ക്കും പ്ര​ദ​ക്ഷി​ണ​ത്തി​നും​ശേ​ഷം റ​മ്പാ​ൻ കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റം ന​ട​ത്തി. ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ ഐ​സ​ക്, സ​ഹ​വി​കാ​രി ഫാ. ​ആ​ന്‍റ​ണി പൗ​ലോ​സ്, ഫാ.​ജോ​സ​ഫ് തോ​ല​ത്ത്, ഫാ. ​സൈ​മ​ൺ വ​ഴ​പ്പി​ള്ളി, ഫാ. ​ഗീ​വ​ർ​ഗീ​സ് കെ. ​വി​ൽ​സ​ൺ, ഫാ. ​ജോ​സ​ഫ് ജോ​സ് കെ, ​ഫാ. കു​രി​യാ​ക്കോ​സ്, ഫാ. ​ജോ​ർ​ജ് ചാ​ക്കോ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. കൈ​സ്ഥാ​നി സി.​ജെ. സ​ന്തോ​ഷ്, സെ​ക​ട്ട​റി സി​ന്‍റോ കെ. ​ശീ​മോ​ൻ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി. ഒ​ക്ടോ​ബ​ർ 2,3 തീ​യ​തി​ക​ളി​ലാ​ണ് പ​ഴ​ഞ്ഞി പെ​രു​ന്നാ​ൾ.