ചാവക്കാട്: പെരുവല്ലൂർ കോട്ട കുറുമ്പ ഭഗവതിക്ഷേത്ര ഉത്സവത്തിനിടയിൽ ആനയെ സ്വീകരിക്കുമ്പോൾ അന്നകര പുളിക്കവീട്ടിൽ അശോകൻ(62) മരിച്ച സംഭവത്തിൽ പുനരന്വേഷണം നടത്താൻ ഉത്തരവ്.
അശോകന്റെ മകൻ അനിൽ നൽകിയ സ്വകാര്യ അന്യായം ഫയൽ സ്വീകരിച്ച ചാവക്കാട് മജിസ്ട്രേറ്റ് ശാരിക സത്യനാണ് ഉത്തരവിട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം. അപകടമരണമാണെന്നായിരുന്നു പാവറട്ടി പോലീസിന്റെ റിപ്പോർട്ട്. ഇതു ചോദ്യംചെയ്താണ് അനിൽ അഭിഭാഷകരായ കെ.എച്ച്. അബ്ദുസമദ്, പി. എസ്. അഖിൽ വാസ് മുഖേന ഫയൽചെയ്തത്.