പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന്; ജീ​വ​കാ​രു​ണ്യ തി​രു​നാ​ളാ​യി ആ​ച​രി​ക്കും
Friday, September 27, 2024 7:28 AM IST
തൃ​ശൂ​ർ: പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ൻ ബ​സി​ലി​ക്ക തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ തി​രു​നാ​ൾ ഇ​ന്നു ജീ​വ​കാ​രു​ണ്യ​തി​രു​നാ​ളാ​യി ആ​ച​രി​ക്കും.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വ​ർ​ഷം നേ​ർ​ച്ച ഊ​ട്ട് ഒ​ഴി​വാ​ക്കി പ​ക​രം നേ​ർ​ച്ച​അ​രി​യാ​ണ് വി​ത​ര​ണം ചെ​യ്യു​ക. നേ​ർ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ല​ഭി​ക്കു​ന്ന മു​ഴു​വ​ൻ സം​ഭാ​വ​ന​യും ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി കൈ​മാ​റാ​നാ​ണ് പ​ള്ളി​യു​ടെ തീ​രു​മാ​നം​യ ചി​കി​ത്സ, ഭ​വ​ന​നി​ർ​മാ​ണ സ​ഹാ​യ​വി​ത​ര​ണം, അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കു സൗ​ജ​ന്യ അ​രി​വി​ത​ര​ണം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.


തി​രു​നാ​ൾ​ദി​ന​മാ​യ ഇ​ന്നു​രാ​വി​ലെ ആ​റു​മു​ത​ൽ ഒ​ൻ​പ​തു​വ​രെ തു​ട​ർ​ച്ച​യാ​യ വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. 9.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്കു തൃ​ശൂ​ർ ദേ​വ​മാ​ത പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ജോ​സ് ന​ന്തി​ക്ക​ര സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​നു ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്കു ആ​ബാ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​റോ​യ് വേ​ള​ക്കൊ​ന്പി​ൽ നേ​തൃ​ത്വം ന​ൽ​കും. രാ​ത്രി ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​വ​നാ​ൾ​തി​രു​ക്ക​ർ​മ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.