എ​ടി​എം കൂ​ട്ട​ക്ക​വ​ർ​ച്ച​യ്ക്കു കാ​ര​ണം പോ​ലീ​സി​ന്‍റെ നി​ഷ്ക്രി​യ​ത്വം: ജോ​ണ്‍ ഡാ​നി​യ​ൽ
Saturday, September 28, 2024 7:11 AM IST
തൃ​ശൂ​ർ: എ​ടി​എ​മ്മു​ക​ളി​ൽ ഒ​റ്റ​രാ​ത്രി​കൊ​ണ്ട് തു​ട​ർ​ച്ച​യാ​യി ന​ട​ന്ന കൂ​ട്ട​ക്ക​വ​ർ​ച്ച പോ​ലീ​സി​ന്‍റെ നി​ഷ്ക്രി​യ​ത്വ​ത്തി​ന്‍റെ ഫ​ല​മാ​ണെ​ന്നു കെ​പി​സി​സി സെ​ക്ര​ട്ട​റി ജോ​ണ്‍ ഡാ​നി​യ​ൽ പ​റ​ഞ്ഞു.

തൃ​ശൂ​ർ റൗ​ണ്ടി​നോ​ടു​ചേ​ർ​ന്ന് നാ​യ്ക്ക​നാ​ലി​ലാ​ണ് ഒ​രു എ​ടി​എം കൗ​ണ്ട​ർ കു​ത്തി​പ്പൊ​ളി​ച്ച് പ​ണം ക​വ​ർ​ന്ന​ത്. 24 മ​ണി​ക്കൂ​റും പോ​ലീ​സ് പെ​ട്രോ​ളിം​ഗു​ള്ള സ്ഥ​ല​മാ​ണി​ത്. എ​ന്നി​ട്ടും ക​വ​ർ​ച്ച​ക്കാ​ർ യ​ഥേ​ഷ്ടം സ​മ​യം ഉ​പ​യോ​ഗി​ച്ചാ​ണ് എ​ടി​എം കു​ത്തി​പ്പൊ​ളി​ച്ച് പ​ണം ക​വ​ർ​ന്ന​ത് എ​ന്ന​തു പോ​ലീ​സി​ന്‍റെ സു​ര​ക്ഷാ​വീ​ഴ്ച​യാ​ണ് കാ​ണി​ക്കു​ന്ന​ത്. പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ ​അ​ടു​ത്താ​ണ് ന​ഗ​ര​ത്തി​ൽ എ​ടി​എം ക​വ​ർ​ച്ച ന​ട​ന്ന​ത് എ​ന്ന​തു ന​ഗ​ര​ത്തെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് - ജോ​ണ്‍ ഡാ​നി​യ​ൽ പ​റ​ഞ്ഞു.