ബാ​സ്ക​റ്റ്ബോ​ൾ: ദേ​വ​മാ​ത​യും അ​ൻ​സാ​റും ചാ​മ്പ്യ​ന്മാ​ർ
Saturday, September 28, 2024 7:11 AM IST
ചാ​വ​ക്കാ​ട്: രാ​ജാ സ്കൂ​ളി​ൽ ന​ട​ന്ന തൃ​ശൂ​ർ സ​ഹോ​ദ​യ ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പെ​രു​മ്പി​ലാ​വ് അ​ൻ​സാ​ർ ഇം​ഗ്ലീ​ഷ് സ്കൂ​ളും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​ർ ദേ​വ​മാ​താ സ്കൂ​ളും ചാ​മ്പ്യ​ന്മാ​രാ​യി. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പു​റ​നാ​ട്ടു​ക​ര അ​മ​ല മേ​രിറാ​ണി സ്കൂ​ളും ര​ണ്ടാം​സ്ഥാ​നം നേ​ടി.

സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​ൻ ബാ​സ്ക​റ്റ്‌​ബോ​ൾ കോ​ച്ച് പി.​സി. ആ​ന്‍റ​ണി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. രാ​ജ സ്കൂ​ൾ മാ​നേ​ജിം​ഗ് ട്ര​സ്റ്റി എ. ​അ​ബ്ദു​ൽ​ആ​സിം, പ്രി​ൻ​സി​പ്പ​ൽ കെ.​എ. ഷ​മീം ബാ​വ, മാ​നേ​ജ​ർ ടി. ​മ​ധു​സൂ​ദ​ന​ൻ കാ​യി​ക അ​ധ്യാ​പ​ക​രാ​യ കെ.​ഡി. നി​ധീ​ഷ്, അ​ശ്വ​തി അ​ജി​ത്, സ്കൂ​ൾ സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ അ​ദ്നാ​ൻ അ​ബ്ദു​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നേ​ര​ത്തേ എ​സ്‌​എ​സ്‌​സി​ടി പ്ര​സി​ഡ​ന്‍റ് എം.​കെ. രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.