ആമ്പല്ലൂര്‍: ദേശീയപാത ആമ്പല്ലൂരില്‍ ആരംഭിച്ച അശാസ്ത്രീയമായ അടിപ്പാത നിര്‍മാണത്തിനെതിരെയും സര്‍വീസ് റോഡുകളുടെ പണി പൂര്‍ത്തികരിക്കുന്നതിന് മുന്‍പ് റോഡ് പൊളിച്ചതിനെതിരെയും യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധധര്‍ണ നടത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പ്രിന്‍സ് ഫ്രാന്‍സീസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറിമാരായ ലിനോ മൈക്കിള്‍, ആന്‍സ് ആന്റോ, റെനീഷ് നെന്മണിക്കര, സ്റ്റാന്‍ലി, വി.എന്‍. ദീപക്, മണ്ഡലം പ്രസിഡന്റുമാരായ ഹരണ്‍ ബേബി, ജെസ്റ്റിന് ജോണ്സന്, ജിജോ പുന്നക്കര, ആന്‍ജോ ഷാന്റി എന്നിവര്‍ നേതൃത്വംനല്കി.