സെ​ന്‍റ്‌ അ​ലോ​ഷ്യ​സി​ൽ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍‍ക്ക് ഇ​ന്നു തു​ട​ക്കം
Tuesday, June 25, 2024 5:43 AM IST
അ​തി​ര​മ്പു​ഴ: അ​തി​ര​മ്പു​ഴ സെ​ന്‍റ്‌ അ​ലോ​ഷ്യ​സ്‌ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്കൂ​ളി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ഇ​ന്ന് തു​ട​ങ്ങും. 2000ല്‍ ​ആ​ണ് സ്കൂ​ളി​ൽ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗം ആ​രം​ഭി​ച്ച​ത്.

ഒ​രു വ​ര്‍ഷം നീ​ണ്ടു നി​ല്‍ക്കു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഇ​ന്നു രാ​വി​ലെ 10.30ന് ​സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്‌​ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ്‌ പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ.​ഡോ. ജോ​സ​ഫ്‌ മു​ണ്ട​ക​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ര്‍പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​മ​നോ​ജ്‌ ക​റു​ക​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കെ. ​ഫ്രാ​ന്‍സി​സ്‌ ജോ​ര്‍ജ്‌ എം​പി നി​ര്‍വ​ഹി​ക്കും.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ സ്ഥാ​പ​ക മാ​നേ​ജ​ര്‍ ഫാ. ​ആ​ന്‍റ​ണി പോ​രൂ​ക്ക​ര വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. ജൂ​ബി​ലി ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ്‌ അ​മ്പ​ല​ക്കു​ള​വും ജൂ​ബി​ലി സ്മാ​ര​ക സ്കോ​ള​ര്‍ഷി​പ്പു​ക​ളു​ടെ പ്ര​ഖ്യാ​പ​നം പൂ​ര്‍വ വി​ദ്യാ​ര്‍ഥി​യും പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ന​സ്തേ​ഷ്യ വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​തോ​മ​സ് പി. ​ജോ​ര്‍ജ് പ​ണ്ടാ​ര​ക്ക​ള​വും നി​ര്‍വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ. ​റോ​സ​മ്മ സോ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​യിം​സ് കു​ര്യ​ന്‍, കോ​ട്ട​യം ന​ഗ​ര​സ​ഭാം​ഗം‍ സാ​ബു മാ​ത്യു, അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ ജോ​ഷി ഇ​ല​ഞ്ഞി​യി​ല്‍, സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ൽ ബി​നു ജോ​ണ്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ചെ​റി​യാ​ന്‍ ജോ​ബ്‌ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ജൂ​ബി​ലി ആ​ന്ത​ത്തി​ന്‍റെ​യും ലോ​ഗോ​യു​ടെ​യും പ്ര​കാ​ശ​ന​വും ന​ട​ക്കും.


ഉ​ച്ച​യ്ക്കു​ശേ​ഷം ന​ട​ക്കു​ന്ന മെ​റി​റ്റ് ‍ഡേ ​ആ​ഘോ​ഷ​ച്ച​ട​ങ്ങി​ല്‍ എ​സ്എ​സ്എ​ല്‍സി, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് മെ​മ​ന്‍റോ​യും സ്കോ​ള​ര്‍ഷി​പ്പു​ക​ളും സ​മ്മാ​നി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ, എ​സ്ബി കോ​ള​ജ് മു​ൻ​അ​ധ്യാ​പ​ക​ൻ ഡോ. ​ജോ​ജി മാ​ട​പ്പാ​ട്ട്, അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജോ​സ് അ​മ്പ​ല​ക്കു​ളം തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ൾ ആ​യി​രി​ക്കും.

ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ർ​മ​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. ജൂ​ബി​ലി സ്മാ​ര​ക​മാ​യി ഒ​രു നി​ര്‍ധ​ന കു​ടും​ബ​ത്തി​ന് ഭ​വ​നം നി​ര്‍മി​ച്ചു ന​ല്‍കും. ഓ​ഡി​റ്റോ​റി​യം ന​വീ​ക​ര​ണം, മ​ള്‍ട്ടി മീ​ഡി​യ കോ​ണ്‍ഫ​റ​ന്‍സ് റൂം, ​ആ​ര്‍ച്ച്ഗേ​റ്റ് നി​ർ​മാ​ണം എ​ന്നി​വ​യും ന​ട​ക്കും.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ്കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ.​ഡോ. ജോ​സ​ഫ്‌ മു​ണ്ട​ക​ത്തി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ്‌ അ​മ്പ​ല​ക്കു​ളം, പ്രി​ന്‍സി​പ്പ​ൽ ബി​നു ജോ​ണ്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ചെ​റി​യാ​ന്‍ ജോ​ബ്‌ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്നു.