"ക്ലീ​ൻ കൂ​ട്ടി​ക്ക​ൽ ഗ്രീ​ൻ കൂ​ട്ടി​ക്ക​ൽ' ര​ണ്ടാം​ഘ​ട്ടം ഒ​ക്ടോ​ബ​ർ ര​ണ്ടുമുതൽ
Sunday, September 29, 2024 12:06 AM IST
കൂ​ട്ടി​ക്ക​ൽ: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ര​ണ്ടാം​ഘ​ട്ട കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള "ക്ലീ​ൻ കൂ​ട്ടി​ക്ക​ൽ ഗ്രീ​ൻ കൂ​ട്ടി​ക്ക​ൽ' പ​ദ്ധ​തി​ക്ക് ഒ​ക്ടോ​ബ​ർ ര​ണ്ടി​നു തു​ട​ക്ക​മാ​കും.

പൊ​തു​പ്ര​വ​ർ​ത്ത​ക​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത​ക​ർ​മ​സേ​ന, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗാ​ന്ധി​ജ​യ​ന്തി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് മെ​ഗാ ക്ലീ​നിം​ഗ് ഡേ ​ആ​യി ആ​ച​രി​ക്കു​വാ​ൻ പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം പ​ഞ്ചാ​യ​ത്തു​ത​ല നി​ർ​വ​ഹ​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ​നി സു​ധീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ കെ.​എ​ൻ. വി​നോ​ദ്, പി.​എ​സ്. സ​ജി​മോ​ൻ, ജെ​സി ജോ​സ്, എം.​വി. ഹ​രി​ഹ​ര​ൻ, ജേ​ക്ക​ബ് ചാ​ക്കോ, ര​ജ​നി സ​ലീ​ല​ൻ, സി​ന്ധു മു​ര​ളീ​ധ​ര​ൻ, ആ​ൻ​സി അ​ഗ​സ്റ്റി​ൻ, മാ​യ ജ​യേ​ഷ്, സൗ​മ്യ ഷ​മീ​ർ, കെ.​എ​സ്. മോ​ഹ​ന​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഡി. ​ഷൈ​ജു, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ശ ബി​ജു, വി​വി​ധ രാ​ഷ്‌​ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ, കു​ടും​ബ​ശ്രീ പ്ര​തി​നി​ധി​ക​ൾ, സ്കൂ​ൾ അ​ധ്യാ​പ​ക​ർ, യു​വ​ജ​ന സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


2025 മാ​ർ​ച്ച് 30നു ​മു​മ്പാ​യി കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​നെ സ​മ്പൂ​ർ​ണ ശു​ചി​ത്വ പ​ഞ്ചാ​യ​ത്താ​യി മാ​റ്റു​ന്ന​തി​ന് വേ​ണ്ട ക​ർ​മ​പ​രി​പാ​ടി​ക​ൾ യോ​ഗം ആ​വി​ഷ്ക​രി​ച്ചു. റോ​ഡു​ക​ൾ, നീ​ർ​ച്ചാ​ലു​ക​ൾ, മിനി എം​സി​എ​ഫ് പ​രി​സ​ര​ങ്ങ​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ, സ്കൂ​ൾ പ​രി​സ​ര​ങ്ങ​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒക്ടോ​ബ​ർ ര​ണ്ടി​നു ന​ട​ത്തും.

കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പ്ലാ​പ്പ​ള്ളി മാ​ത്തു​മ​ല എം​സി​എ​ഫി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് ജോ​സ് നി​ർ​വ​ഹി​ക്കും.