ഏറ്റുമാനൂര്‍: രത്നഗിരി പള്ളിയുടെ കുരിശുമല സെന്റ് എഫ്രേം കുരിശുപള്ളിയില്‍ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കും തിരുസ്വരൂപ വെഞ്ചരിപ്പിനും ഷംഷാബാദ് രൂപത സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് നേതൃത്വം നല്കി.
വികാരി ഫാ. മൈക്കിള്‍ നരിക്കാട്ട്, സീറോ മലബാര്‍ സഭയുടെ പ്രൊലൈഫ് അപ്പൊസ്തലേറ്റ് സെക്രട്ടറി സാബു ജോസ്, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നേര്‍ച്ച സമര്‍പ്പണവും നടത്തി.