പൂ​രം കലക്കിയത് ബി​ജെ​പി​ക്കാ​യു​ള്ള ത​ന്ത്ര​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി
Friday, September 27, 2024 7:05 AM IST
അ​ഞ്ച​ല്‍: ബി​ജെ​പി​ക്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​ന്‍ സി​പി​എം പ​യ​റ്റി​യ ത​ന്ത്ര​മാ​ണ് തൃ​ശൂ​ര്‍ പൂ​രം ക​ല​ക്ക​ലെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി. മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് അ​ഞ്ച​ല്‍ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ല​ഞ്ചേ​രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്രേ​മ​ച​ന്ദ്ര​ന്‍.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​പ്പോ​ള്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​താ​ണ്. എ​ന്നാ​ല്‍ ആ​രും ഗൗ​ര​വ​മാ​യി എ​ടു​ത്തി​ല്ല. ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​യി. കേ​ര​ള​ത്തി​ന്‍റെ സ​ക​ല ന​ന്മ​ക​ളേ​യും ത​ക​ര്‍​ത്തെ​റി​യു​ന്ന ഭ​ര​ണ​മാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​വ​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​പി​സി​സി മു​ന്‍ ഉ​പാ​ധ്യ​ക്ഷ​ന്‍ ഭാ​ര​തീ​പു​രം ശ​ശി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് തോ​യി​ത്ത​ല മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ സൈ​മ​ണ്‍ അ​ല​ക്സ്, ഏ​രൂ​ര്‍ സു​ഭാ​ഷ്, അ​ഞ്ച​ല്‍ സോ​മ​ന്‍, അ​മ്മി​ണി രാ​ജ​ന്‍, പി.​ബി. വേ​ണു​ഗോ​പാ​ല്‍, ഗീ​വ​ര്‍​ഗീ​സ്, സാ​ബു എ​ബ്ര​ഹാം, സ​ക്കീ​ര്‍ ഹു​സൈ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.


അ​ഞ്ച​ല്‍: ചി​ത​റ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​രു​കോ​ണി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ കെ​പി​സി​സി സെ​ക്ര​ട്ട​റി സൈ​മ​ണ്‍ അ​ല​ക്സ് ഉ​ദ്ഘ​ട​നം ചെ​യ്തു. പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സൈ​മ​ണ്‍ അ​ല​ക്സ്. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ഡി​സി​സി​ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഇ​ല്ല്യാ​സ് റാ​വു​ത്ത​ർ, ചി​ത​റ മു​ര​ളി, ഡി. ​ച​ന്ദ്ര​ബോ​സ്, വി.​ടി. സി​ബി, കൊ​ല്ലാ​യി​ൽ സു​രേ​ഷ്, എം.​എം. സാ​ദി​ക് , എ​സ്.​ആ​ർ. ബി​നോ​ജ്, പി. ​രാ​മ​ച​ന്ദ്ര​ൻ പി​ള്ള, ഹു​മ​യൂ​ൺ ക​ബീ​ർ, പി.​ജി. സു​രേ​ന്ദ്ര​ൻ നാ​യ​ർ, മ​ണി ഇ​ള​മാ​ട്, ദീ​പു ജോ​ർ​ജ്, മ​ഹീ​ൻ കാ​ട്ടു​പു​റം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു