കുണ്ടറ: സിപിഎം പേരൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ബിജുവിന്റെ കുടുംബ സഹായ ഫണ്ട് സിപിഎം കുണ്ടറ ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.എൽ. സജികുമാർ ബിജുവിന്റെ ഭാര്യ ഷൈനിക്ക് കൈമാറി. ചടങ്ങിൽ ആർ. ശശികുമാർ അധ്യക്ഷത വഹിച്ചു. കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് പി. വിനിതകുമാരി, ആർ. സുരേഷ് ബാബു, എസ്. അനിൽകുമാർ, ധർമരാജൻ, പഞ്ചായത്തംഗം ഷേർളി, മനോജ്, സനൽ, അനിൽകുമാർ, പ്രിൻസ്, ലാൽ എന്നിവർ പങ്കെടുത്തു.