തി​രു​നാ​ൾ നാ​ളെ സ​മാ​പി​ക്കും : ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ കാ​യ​ൽ​ പ്ര​ദ​ക്ഷി​ണം ഭ​ക്തി​നി​ർ​ഭ​ര​മാ​യി
Saturday, September 28, 2024 6:25 AM IST
ച​വ​റ: കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ കൊ​ൺ​ഫ്രി​യ തി​രു​നാ​ൾ നാ​ളെ സ​മാ​പി​ക്കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ന​ട​ന്ന ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ കാ​യ​ൽ പ്ര​ദ​ക്ഷി​ണം ഭ​ക്തി​നി​ർ​ഭ​ര​മാ​യി. നി​ര​വ​ധി വി​ശ്വാ​സി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ടി​എ​സ് ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും കൂ​ടി​യ വി​ശ്വാ​സി​ക​ൾ പ്ര​ദ​ക്ഷി​ണ​ത്തെ വ​ര​വേ​റ്റു. ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് ഇ​ട​വ​ക​യി​ലെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു​ള്ള വ​ര​വേ​ല്പ്. തു​ട​ർ​ന്ന് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തോ​ബി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.


വൈ​കു​ന്നേ​രം 4.30 നു​ള്ള തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷം ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ശ​ങ്ക​ര​മം​ഗ​ലം വ​ഴി തി​രി​കെ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം ന​ട​ക്കും.

തി​രു​നാ​ൾ ദി​വ​സ​മാ​യ നാ​ളെ രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി. രാ​വി​ലെ 9.30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​യ്ക്ക് കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.