പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ത്തയാൾ പി​ടി​യി​ൽ
Friday, September 27, 2024 7:05 AM IST
കൊ​ല്ലം: വാ​ഹ​ന റാ​ലി​ക്കി​ട​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നെ​ത്തി​യ പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ച് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി പി​ടി​യി​ലാ​യി. പ​ര​വൂ​ർ കോ​ങ്ങ​ൽ മെ​ത്ത​ക​ഴി​കം ന​സ​റു​ദീ​ൻ മൂ​സ(37) ആ​ണ് പ​ര​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പ​ര​വൂ​ർ തെ​ക്കും​ഭാ​ഗം റോ​ഡി​ൽ ന​ബി​ദി​ന റാ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ട്രാ​ഫി​ക്ക് നി​യ​ന്ത്ര​ണ​ത്തി​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് പ്ര​തി​ക​ൾ ലോ​റി കൊ​ണ്ട് ഇ​ടി​ച്ച് ത​ക​ർ​ത്ത​ത്.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ റോ​ഡി​ലെ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ച​തി​ൽ പ്ര​കോ​പി​ത​രാ​യാ​ണ് പ്ര​തി​ക​ൾ റാ​ലി​ക്കെ​ത്തി​യ ലോ​റി ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ച് ത​ക​ർ​ത്ത​ത്.


സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളി​ൽ ലോ​റി ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി​രു​ന്നു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​നു​സ​ര​ണം ചാ​ത്ത​ന്നൂ​ർ എ​സി​പി ഗോ​പ​കു​മാ​റി​ന്‍റെ മോ​ൽ​നോ​ട്ട​ത്തി​ൽ പ​ര​വൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ദീ​പു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ വി​ജ​യ​കു​മാ​ർ, ബി​ജു, പ്ര​കാ​ശ്, എ​സ് സി​പി​ഒ മ​നോ​ജ്, പ്രേം​ലാ​ൽ, സി​പി​ഒ അ​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് ന​സ​റു​ദീ​ൻ മൂ​സ​യെ പി​ടി​കൂ​ടി​യ​ത്.