കൊല്ലം: കൊല്ലം എഗ് മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ സമ്മേളനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചിന്നക്കട ഹോട്ടൽ ഷാ ഇന്റർനാഷണൽ കോൺഫറൻസ് ഹാളിൽ നടക്കും.
ജെ. അബ്ദുൾ സലാം അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ പ്രസംഗിക്കും.അനസ്, സാജൻ കെ. ജോയ്, എ. അൻസാരി, എ. കെ. എസ് അനസ്, ഹരിശ്രീ ഉണ്ണി തുടങ്ങിയവർ പ്രസംഗിക്കും.