ഗൃ​ഹ​കേ​ന്ദ്രീ​കൃ​ത വി​ദ്യാ​ഭ്യാ​സം ന​ട​ത്തു​ന്ന കു​ട്ടി​ക​ൾ ഓ​ണം ആഘോഷിച്ചു
Friday, September 27, 2024 7:05 AM IST
ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ ബ്ലോ​ക്ക്‌ റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗൃ​ഹ​കേ​ന്ദ്രീ​കൃ​ത വി​ദ്യാ​ഭ്യാ​സം ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ഓ​ണാ​ഘോ​ഷം ന​ട​ത്തി. ആ​ദി​ച്ച​ന​ല്ലൂ​ർ ഗ​വ. യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി മീ​നാ​ക്ഷി​യു​ടെ വീ​ട്ടി​ലാ​ണ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ചാ​ത്ത​ന്നൂ​ർ ബി​ആ​ർ​സി പ​രി​ധി​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 32 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

ഓ​ണാ​ഘോ​ഷ​ങ്ങ​ൾ ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ എ​സ്. ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്‌ അം​ഗം ടി.​ജി. ര​ഞ്ജു അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

ക്ഷേ​മ കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​അ​നി​ൽ​കു​മാ​ർ കു​ട്ടി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി​ക​ൾ ന​ൽ​കി. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്.​ആ​ർ. ദീ​പ്തി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഹ​രി​കു​മാ​ർ, പ്ലാ​ക്കാ​ട് ടി​ങ്കു, ബി​പി​സി ആ​ർ. സ​ജി​റാ​ണി, ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റം ക​ൺ​വീ​ന​ർ ജി.​എ​സ്. ആ​ദ​ർ​ശ്, ആ​ദി​ച്ച​ന​ല്ലൂ​ർ ഗ​വ.​യു​പി​എ​സ് ഹെ​ഡ്മാ​സ്റ്റ​ർ ജി.​ഒ. സാ​ബു​മോ​ൻ, അ​നി​ല.​എ​സ്. പ​ണി​ക്ക​ർ, സോ​ളി ജോ​സ​ഫ്, പ്രി​യ​ദ​ർ​ശി​നി, എ.​എ​സ്. അ​നു, സി.​എ​സ്. അ​ഞ്ജ​ലി, ജ​യ മേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​സ​ദ്യ, ക​ലാ​മ​ണ്ഡ​ലം ദേ​വി ര​വി അ​വ​ത​രി​പ്പി​ച്ച മോ​ഹി​നി​യാ​ട്ടം എ​ന്നി​വ ഓ​ണാ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ന്നു. ഓ​ണ​ച​ങ്ങാ​തി 2024 എ​ന്ന പേ​രി​ലാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.