ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വ് പി​ടി​യി​ൽ
Friday, September 27, 2024 7:05 AM IST
കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വെ​ളി​ന​ല്ലൂ​ർ, ക​രി​ങ്ങ​ന്നൂ​ർ, കൊ​ല്ലം​കോ​ന്നി​ൽ ച​രു​വി​ള വീ​ട്ടി​ൽ, ക​ണ്ണ​ൻ (20) ആ​ണ് ചാ​ത്ത​ന്നൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ്ര​തി പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ച്ചശേ​ഷം വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.


ചാ​ത്ത​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.