വൈ​ദ്യു​തി ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ അ​ട്ടിമ​റി​ക്ക​രു​ത് : വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ
Wednesday, July 3, 2024 5:48 AM IST
കൊ​ല്ലം: കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ(​എ​ഐ​ടി​യു​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ ഡി​വി​ഷ​ൻ ഓ​ഫീ​സു​ക​ൾ​ക്ക് മു​ൻ​പി​ൻ അ​വ​കാ​ശ സ​മ​രം ന​ട​ത്തി. വൈ​ദ്യു​തി ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.

ആ​നു​കൂ​ല്യ​ങ്ങ​ൾ സ​ർ​ക്കാ​ർ അ​നു​മ​തി​യ്ക്ക് വി​ധേ​യ​മാ​യി മാ​ത്ര​മേ ന​ൽ​കാ​വൂ എ​ന്ന​ത് അം​ഗി​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ചാ​ത്ത​ന്നു​ർ ഡി​വി​ഷ​ൻ ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്.​അ​ശ്വ​തി പ​റ​ഞ്ഞു.

വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ൾ​പ്പെ​ടെ​യു​ടെ​യു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് വൈ​ദ്യ​തി ബോ​ർ​ഡി​ന് കു​ടി​ശി​ക വ​രു​ത്തു​ന്ന​ത്. പ​വ​ർ​ക​ട്ടും ലോ​ഡ്ഷെ​ഡി​ഗും ഒ​ഴി​വാ​ക്കാ​ൻ കൂ​ടി​യ വി​ല​യ്ക്ക് വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ലൂ​ടെ​യും വൈ​ദ്യ​തി വാ​ങ്ങ​ൽ ക​രാ​റു​ക​ളി​ലെ പോ​രാ​യ്ക​ളു​ടെ ഭാ​ഗ​മാ​യും ഉ​ണ്ടാ​കു​ന്ന കോ​ടി​ക​ളു​ടെ ന​ഷ്ട​വും സ്ഥാ​പ​ന​ത്തി​ന്‍റെ ബാ​ധ്യ​ത​യാ​യി മാ​റു​ന്ന​താ​യി​യ അ​വ​ർ പ​റ​ഞ്ഞു.

ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി.​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് നൗ​ഫ​ൽ ട്ര​ഷ​റ​ർ എ​സ് .രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ല്ലം ഡി​വി​ഷ​ൻ ഓ​ഫി​സി​ന് മു​ന്നി​ൽ ന​ട​ന്ന സ​മ​രം വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പ്ര​ദീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു,സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷാ​ജി, സ​രോ​ഷ്, നി​ക്സ​ൺ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​തീ​ഷ്, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

കൊ​ട്ടാ​ര​ക്ക​ര വൈ​ദ്യു​തി ഭ​വ​ന് മു​ന്നി​ൽ ന​ട​ന്ന സ​മ​രം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി​നോ​ദ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹ​രി​കു​മാ​ർ, ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി എ​ൻ.​നി​സാ​മു​ദി​ൻ, ട്ര​ഷ​റ​ർ വി​നോ​ദ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം മ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.