ക​റു​മ്പി​ക്ക് സു​ഖ പ്ര​സ​വം; ഇരട്ട കുട്ടികൾ
Wednesday, July 3, 2024 5:41 AM IST
അ​ഞ്ച​ല്‍ : ക​റു​മ്പി മൂ​ന്നാം പ്ര​സ​വ​ത്തി​ല്‍ ന​ല്‍​കി​യ ഇ​ര​ട്ട മ​ധു​ര​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഏ​രൂ​ര്‍ തെ​ക്കേ നെ​ട്ട​യം ത​ണ​ലി​ല്‍ അ​ജി​കു​മാ​ര്‍ -വി​നി​ത ദ​മ്പ​തി​ക​ള്‍. പ​ത്തു​വ​ര്‍​ഷ​മാ​യി ക്ഷീ​ര ക​ര്‍​ഷ​ക​രാ​യ ഇ​രു​വ​രു​ടെ​യും അ​രു​മ പ​ശു​വാ​ണ് ക​റു​മ്പി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​റു​മ്പി​യു​ടെ മൂ​ന്നാം പ്ര​സ​വം ന​ട​ന്ന​ത്. ആ​ദ്യം ക​രു​തി​യ​ത് ഒ​രു കി​ടാ​വ് മാ​ത്ര​മാ​ണ് എ​ന്നാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ല്‍​പം ക​ഴി​ഞ്ഞു വീ​ണ്ടും പ​ശു​വി​ന​ടു​ത്തെ​ത്തി​യ വീ​ട്ടു​കാ​ര്‍ ക​റു​മ്പി​യോ​ടൊ​പ്പം ര​ണ്ടാ​മ​തൊ​രു പ​ശു​കു​ട്ടി​കൂ​ടി പി​റ​ന്ന​താ​യി മ​ന​സി​ലാ​ക്കി. ഉ​ട​ന്‍ വി​വ​രം മൃ​ഗാ​ശു​പ​ത്രി​യി​ല്‍ അ​റി​യി​ച്ചു.

വൈ​കു​ന്നേ​ര​ത്തോ​ടെ എ​ത്തി​യ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ക​റു​മ്പി​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ന​ല്‍​കി. എ​ന്താ​യാ​ലും ക​റു​മ്പി​യും ര​ണ്ടു കു​ട്ടി കി​ടാ​ങ്ങ​ളും സു​ഖ​മാ​യി ഇ​രി​ക്കു​ന്നു. വീ​ട്ടു​കാ​രും സ​ന്തോ​ഷ​ത്തി​ൽ.