നി​ർ​ധ​ന രോ​ഗി​യാ​യ ജ​യ​നെ ക​രു​ണാ​ല​യം അ​മ്മ​വീ​ട് ഏ​റ്റെ​ടു​ത്തു
Thursday, July 4, 2024 6:09 AM IST
പു​ന​ലൂ​ർ : ചി​കി​ത്സി​ക്കാ​ൻ പ​ണ​മി​ല്ലാ​തെ ആ​റു​വ​ർ​ഷ​മാ​യി ത​ള​ർ​ന്നു കി​ട​ന്ന ജ​യ​നെ കി​ട​ങ്ങ​ന്നൂ​ർ ക​രു​ണാ​ല​യം അ​മ്മ​വീ​ട് ഏ​റ്റെ​ടു​ത്തു.ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​മാ​യി അ​പ​ക​ട​ത്തി​ൽ കൈ​കാ​ലു​ക​ൾ ത​ള​ർ​ന്നു​കി​ട​ക്കു​ന്ന ക​ര​വാ​ളൂ​ർ കു​ഞ്ഞാ​ണ്ടി​മു​ക്ക് അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ ജ​യ​നെ (55)യാ​ണ് കി​ട​ങ്ങ​ന്നൂ​ർ ക​രു​ണാ​ല​യം അ​മ്മ​വീ​ട് ഏ​റ്റെ​ടു​ത്ത​ത്.

സ്നേ​ഹ ഭാ​ര​ത മി​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ട​പ്പു രോ​ഗി​യാ​യ ജ​യ​നെ സം​ര​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. വീ​ടി​ല്ലാ​തി​രു​ന്ന ജ​യ​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ഴി വീ​ട് ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കി​ട​പ്പു​രോ​ഗി​യാ​യ ജ​യ​ന് ഭാ​ര്യ ശു​ശ്രൂ​ഷ​ക​യാ​യ​തോ​ടു​കൂ​ടി ര​ണ്ട് ആ​ൺ​മ​ക്ക​ൾ പാ​റ​പ്പ​ണി​ക്ക് പോ​കു​ന്ന സ്ഥി​തി​യാ​യി.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങാ​ൻ എ​ത്തി​യ കി​ട​ങ്ങ​ന്നൂ​ർ ക​രു​ണാ​ല​യം അ​മ്മ​വീ​ട് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ അ​സീ​സിസ് ജ​യ​ന്‍റെ ചി​കി​ത്സ ഏറ്റെടുക്കുകയായിരുന്നു. ഇ​ന്ന​ലെ കു​ഞ്ഞാ​ണ്ടി​മു​ക്ക് അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​യ​നെ അ​ബ്ദു​ൽ അ​സീ​സ്, അ​ഡ്വ. എ​സ് ഇ. ​സ​ഞ്ജ​യ് ഖാ​ൻ, ക​ര​വാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​ക​മ്മ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഏ​റ്റെ​ടു​ത്തു.

ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ കു​ട്ടി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ്, അ​ൻ​സാ​രി, സ്നേ​ഹ ഭാ​ര​ത മി​ഷ​ൻ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. സു​ബി​രാ​ജ്, സി .​എ​സ്. ബ​ഷീ​ർ, വ​ത്സ​ല​മ്മ, ആ​ർ. രാ​ജ​ശേ​ഖ​ര​ൻ, മു​ര​ളി, ബാ​ബു​രാ​ജ്, കു​ട്ടി​യ​മ്മ എ​ന്നി​വ​രും കി​ട​ങ്ങ​ന്നൂ​ർ ക​രു​ണാ​ല​യം അ​മ്മ വീ​ട്ടി​ൽ നി​ന്നും ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ അ​സീ​സ്, രാ​ജ​ൻ സാ​യി, മാ​നേ​ജ​ർ ധ​ന്യ ഗോ​പി, റം​ല അ​സീ​സ്,സ​ന്നി​ഹി​ത​രാ​യി​രു​ന്നു.