പ്രേ​മ​ക​വി വി​ട പ​റ​ഞ്ഞി​ട്ട് ഇ​ന്ന് 88 വ​ർ​ഷം
Friday, July 5, 2024 6:12 AM IST
ഇ​ട​പ്പ​ള്ളി രാ​ഘ​വ​ൻ​പി​ള്ള അ​നു​സ്മ​ര​ണം ഇ​ന്ന്

സ​ന്തോ​ഷ് പ്രി​യ​ൻ

കൊ​ല്ലം: മ​ല​യാ​ള ക​വി​ത​യി​ലെ കാ​ല്പ​നി​ക വ​സ​ന്ത​മാ​യി​രു​ന്ന ഇ​ട​പ്പ​ള്ളി രാ​ഘ​വ​ൻ​പി​ള്ള വി​ട പ​റ​ഞ്ഞി​ട്ട് ഇ​ന്ന് 88 വ​ർ​ഷം. പ്ര​ണ​യ നൈ​രാ​ശ്യം മൂ​ലം താ​ൻ മോ​ഹി​ച്ച യു​വ​തി​യു​ടെ വി​വാ​ഹം ന​ട​ക്കു​ന്പോ​ൾ നൊ​ന്പ​രം ക​വി​ത​യാ​യി കോ​റി​യി​ട്ട് ഒ​രു മു​ഴം ക​യ​റി​ൽ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു ക​വി.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ ജ​നി​ച്ച രാ​ഘ​വ​ൻ​പി​ള്ള​യു​ടെ ബാ​ല്യം യാ​ത​ന നി​റ​ഞ്ഞ​താ​യി​രു​ന്നു. അ​മ്മ​യു​ടെ മ​ര​ണ​ശേ​ഷം അ​ച്ഛ​ൻ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച​തോ​ടെ ഇ​ട​പ്പ​ള്ളി​യു​ടെ ജീ​വി​തം താ​ളം തെ​റ്റി. പ​ഠി​ത്തം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. പ​ട്ടി​ണി സ​ഹി​ക്കാ​നാ​വാ​തെ നാ​ടു​വി​ട്ട രാ​ഘ​വ​ൻ​പി​ള്ള തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു പ്ര​സി​ൽ പ്രൂ​ഫ് റീ​ഡ​റാ​യി ജോ​ലി നോ​ക്കി. പി​ന്നീ​ട് പ​ല സ്ഥ​ല​ങ്ങ​ളി​ലും മാ​റി​മാ​റി ജോ​ലി ചെ​യ്തു.

ഇ​തി​നി​ടെ അ​ഭി​ഭാ​ഷ​ക​നാ​യ വൈ​ക്കം നാ​രാ​യ​ണ​പി​ള്ള​യു​ടെ ഗു​മ​സ്ത​നാ​യി കൊ​ല്ല​ത്തു​വ​ന്നു. ഇ​തോ​ടെ ക​വി​യു​ടെ കാ​വ്യ​ജീ​വി​തം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. നാ​രാ​യ​ണ​പി​ള്ള​യു​ടെ കു​ട്ടി​ക​ളെ ട്യൂ​ഷ​ൻ എ​ടു​ക്കു​ന്ന ജോ​ലി രാ​ഘ​വ​ൻ​പി​ള്ള ഏ​റ്റെ​ടു​ത്തു. മ​നോ​ഹ​ര​മാ​യ ക​വി​ത​ക​ൾ എ​ഴു​തി​ത്തു​ട​ങ്ങി​യ രാ​ഘ​വ​ൻ​പി​ള്ള എ​ല്ലാ​വ​രു​ടേ​യും ഇ​ഷ്ട​ക്കാ​ര​നാ​യി മാ​റി.

ഇ​തി​നി​ടെ വൈ​ക്കം നാ​രാ​യ​ണ​പി​ള്ള​യു​ടെ ഭാ​ര്യാ​സ​ഹോ​ദ​രി​യു​ടെ മ​ക​ളു​മാ​യി ക​വി പ്ര​ണ​യ​ത്തി​ലാ​യി. പ്ര​ണ​യ​ബ​ന്ധം കു​റേ​നാ​ൾ തു​ട​ർ​ന്നെ​ങ്കി​ലും കാ​മു​കി​യു​ടെ വി​വാ​ഹം മ​റ്റൊ​രാ​ളു​മാ​യി ഉ​റ​പ്പി​ച്ച​ത് രാ​ഘ​വ​ൻ​പി​ള്ള​യ്ക്ക് താ​ങ്ങാ​നാ​യി​ല്ല.

വൈ​ക്ക​ത്ത് യു​വ​തി​യു​ടെ വി​വാ​ഹം ന​ട​ക്ക​വേ മ​ണി​നാ​ദം എ​ന്ന ക​വി​ത​യെ​ഴു​തി വ​ച്ചി​ട്ട് താ​ൻ താ​മ​സി​ച്ചി​രു​ന്ന നാ​രാ​യ​ണ​പി​ള്ള​യു​ടെ ഔ​ട്ട് ഹൗ​സി​ൽ ഒ​രു​മു​ഴം ക​യ​റി​ൽ ക​വി ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​രി​യ്ക്കു​ന്പോ​ൾ 27 വ​യ​സാ​യി​രു​ന്നു പ്രാ​യം. കൊ​ല്ലം മു​ള​ങ്കാ​ട​ക​ത്താ​ണ് ക​വി അ​ന്ത്യ വി​ശ്ര​മം കൊ​ള്ളു​ന്ന​ത്.

സ്മൃ​തി കു​ടീ​രം കോ​ർ​പ​റേ​ഷ​ൻ അ​ടു​ത്തി​ടെ ന​വീ​ക​രി​ച്ചു. ഇ​വി​ടെ ഇ​ട​പ്പ​ള്ളി സ്മാ​ര​ക​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വി​വി​ധ ച​ട​ങ്ങു​ക​ൾ ന​ട​ക്കും. ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു​വി​ന്‍റേ​യും ക​വി ആ​ശ്രാ​മം ഓ​മ​ന​ക്കു​ട്ട​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി അ​നു​സ്മ​ര​ണ ച​ട​ങ്ങ് ന​ട​ത്തി​വ​രു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ 9.30-ന് ​ഇ​ട​പ്പ​ള്ളി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന, മൂ​ന്നി​ന് കാ​വ്യ​ഞ്ജ​ലി, നാ​ലി​ന് സ​മ്മേ​ള​നം കൊ​ല്ലം മ​ധു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും.