ശു​ചി​ത്വ - സ​മൃ​ദ്ധി വി​ദ്യാ​ല​യം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, July 3, 2024 5:41 AM IST
കൊ​ല്ലം: ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ശു​ചി​ത്വ സ​മൃ​ദ്ധി വി​ദ്യാ​ല​യ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 9.30 ന് ​ച​വ​റ ഉ​പ​ജി​ല്ല​യി​ലെ ചി​റ്റൂ​ർ ഗ​വ.​ യു​പി സ്കൂ​ളി​ൽ ന​ട​ക്കും.

ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഗോ​പ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ശു​ചി​ത്വ - സ​മൃ​ദ്ധി വി​ദ്യാ​ല​യ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ജി​ല്ലാ ക​ള​ക്ട​ർ എ​ൻ. ദേ​വി​ദാ​സ് ന​ട​ത്തും.

പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഓ​ഫീ​സ​ർ സി​ന്ധു​ദേ​വി കൃ​ഷി വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തും. ശേ​ഖ​ര​ണ ബി​ന്നു​ക​ളു​ടെ വി​ത​ര​ണം പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ. ​ജ​യ​ചി​ത്ര നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​പി. സു​ധീ​ഷ് കു​മാ​ർ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ടും.

ഡി. ​സാ​ജു, ഷൈ​നി തോ​മ​സ്, ടി.​കെ.​അ​നി​ത, പ​ന്മ​ന ബാ​ല​കൃ​ഷ്ണ​ൻ, ജോ​ർ​ജ് ചാ​ക്കോ, എ. ​സീ​ന​ത്ത്, ബി. ​അ​മ്പി​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ കെ. ​അ​നി​ൽ കു​മാ​ർ, എ.​ഷാ​ന​വാ​സ്, സി. ​ഷൈ​നി, തൊ​ടി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.