ശി​ശു സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ വി​ദ്യാ​ർ​ഥിക​ളെ​ത്തി
Friday, July 5, 2024 6:12 AM IST
കൊ​ട്ടി​യം : ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ശി​ശു​സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ വി​ദ്യാ​ർ​ഥിക​ൾ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു.​

മ​യ്യ​നാ​ട് കെ​പി​എം മോ​ഡ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ എ​ത്തി.
പോ​ലീ​സി​നേ​യും അ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി. മു​പ്പ​ത് പേ​ര​ട​ങ്ങി​യ സം​ഘം പോ​ലീ​സി​ന്‍റെ വ​യ​ർ​ല​സ് സെ​റ്റ്, തോ​ക്ക്, ലാ​ത്തി, വി​ല​ങ്ങ്, ലോ​ക്ക​പ്പ്, തൊ​ണ്ടി​മു​റി തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചെ​ല്ലാം ചോ​ദി​ച്ച​റി​ഞ്ഞു.

24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ഡി സേ​വ​നം വ​യ​ർ​ല​സ് സം​വി​ധാ​നം എ​ന്നി​വ​യെ​ക്കു​റി​ച്ച് ക​ണ്ണ​ന​ല്ലൂ​ർ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ഹ​രി സോ​മ​ൻ, ചി​ത്ര​ലേ​ഖ എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് പ​റ​ഞ്ഞ് കൊ​ടു​ത്തു. പ്ര​ധാ​നാ​ധ്യാ​പി​ക ശ്രീ​രേ​ഖ പ്ര​സാ​ദ്, അ​ധ്യാ​പ​ക​രാ​യ മ​നു, ശ്രീ​ല​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ മ​നോ​ഹ​ര​മാ​യി സ​ജ്ജീ​ക​രി​ച്ച ലൈ​ബ്രൈ​റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ കൗ​തു​ക​ത്തോ​ടെ​യാ​ണ് കു​ട്ടി​ക​ൾ നോ​ക്കി​ക​ണ്ട​ത്.

കു​ട്ടി​ക​ൾ 100 പു​സ്ത​ക​ങ്ങ​ൾ ലൈ​ബ്ര​റി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു. എ​സ്ഐ രാ​ജേ​ഷ് കു​ട്ടി​ക​ൾ​ക്ക് സ്നേ​ഹ​സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ശ്രീ​ന​ന്ദ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ലൈ​ബ്ര​റി​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് വിശ ദീകരി​ച്ചു. ലെ​യാ​ൻ അ​ല​ക്സാ​ണ്ട​ർ ക​വി​ത ചൊ​ല്ലി. സ്കൂ​ൾ ലീ​ഡ​ർ ന​സ്രി​യ പ്രസംഗിച്ചു.