വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​വും മ​ഴക്കു​പ്പാ​യ​വും വി​ത​ര​ണം ചെ​യ്തു
Thursday, July 4, 2024 6:16 AM IST
ച​വ​റ: മൈ​ത്രി ഫാ​മി​ലി ക്ല​ബി​ന്‍റേ​യും കെ​എം​എം​എ​ല്ലി​ന്‍റേ​യും സം​യു​ക്താ​ഭ്യ​മു​ഖ്യ​ത്തി​ൽ കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ് ലി​ഗോ​റി​യ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​വും മ​ഴ കു​പ്പാ​യ​വും വി​ത​ര​ണം ചെ​യ്തു.

സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പോ​രു​ക​ര അ​ധ്യ​ക്ഷ​നാ​യി. കെ​എം​എം​എ​ൽ എം​എ​സ് യൂ​ണി​റ്റ് ഹെ​ഡ് വി​ജ​യ​കു​മാ​ർ കു​ട്ടി​ക​ൾ​ക്കു​ള​ള പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ചെ​യ്തു.

കെ​എം​എം​എ​ൽ എം​എ​സ് പി ​ആ​ൻ​ഡ് എ ​യൂ​ണി​റ്റ് ഹെ​ഡ് ഹ​രി​ലാ​ൽ, ച​വ​റ ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക ശോ​ഭ, സെ​ന്‍റ് ലി​ഗോ​റി​യ​സ് എ​ൽ​പി സ്കൂ​ൾ പ്ര​ഥ​മ അ​ധ്യാ​പ​ക​ൻ ജോ​സ് സ്റ്റീ​ഫ​ൻ, ക്ല​ബ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഇ​ട​യി​ല മു​റി, ക്ല​ബ് ട്ര​ഷ​റ​ർ രാ​ജേ​ന്ദ്ര​ൻ പി​ള്ള, പ്ര​ദീ​പ് ത​യ്യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.