വി​ജ്ഞാ​ന​ത്തി​ന്‍റെ ലോ​ക​ത്ത് പ്ര​കാ​ശം തെ​ളി​യി​ക്കു​ന്ന​താ​ണ് വാ​യ​ന: റവ. സി​.സി. ജോ​ൺ
Wednesday, July 3, 2024 5:41 AM IST
പു​ന​ലൂ​ർ: വി​ജ്ഞാ​ന​ത്തി​ന്‍റെ ലോ​ക​ത്ത് പ്ര​കാ​ശം തെ​ളി​യി​യ്ക്കാ​ൻ വാ​യ​ന​യ്ക്കു ക​ഴി​യു​മെ​ന്നും അ​താ​ണ് ദീ​പി​ക ദി​ന​പ​ത്രം ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​വ​ഹി​യ്ക്കു​ന്ന​തെ​ന്നും മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ ജി​ല്ലാ വി​കാ​രി​യും പു​ന​ലൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ വി​കാ​രി​യു​മാ​യ റ​വ. ഡോ. ​സി.​സി. ജോ​ൺ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പു​ന​ലൂ​ർ സെ​ന്‍റ് മേ​രീ​സ് ബ​ഥ​നി സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ദീ​പി​ക​യു​ടെ ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​യ​ന​യു​ടെ ലോ​ക​ത്ത് മു​ന്നോ​ട്ടു പോ​യാ​ൽ മാ​ത്ര​മേ കു​ട്ടി​ക​ൾ​ക്ക് ല​ക്ഷ്യ​ങ്ങ​ളി​ലേ​യ്ക്ക് എ​ത്താ​ൻ സാ​ധി​യ്ക്കു​ക​യു​ള്ളു. കൂ​ടു​ത​ൽ അ​റി​വു​ക​ൾ നേ​ടി വി​ദ്യാ​ർ​ഥി​സ​മൂ​ഹം മു​ന്നേ​റേ​ണ്ട​തു​ണ്ട്.

ന​ന്മ​യും സ്നേ​ഹ​വും വി​വേ​ക​വു​മു​ള്ള​വ​രാ​യി കു​ട്ടി​ക​ൾ മാ​റ​ണ​മെ​ന്നും ജി​ല്ലാ വി​കാ​രി ആ​ഹ്വാ​നം ചെ​യ്തു. സെ​ന്‍റ് ജോ​സ​ഫ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ മു​ൻ ട്ര​സ്റ്റി തോ​മ​സ് ത​ഴ​യ​മ​ണ്ണി​ലാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി പ​ത്രം സ്പോ​ൺ​സ​ർ ചെ​യ്ത​ത്.

ച​ട​ങ്ങി​ൽ തോ​മ​സ് ത​ഴ​യ​മ​ണ്ണി​ലി​ന്‍റെ മ​ക​ൻ ഷൈ​ൻ തോ​മ​സ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഏ​ബ​ൽ, സി​സ്റ്റ​ർ ബ​ർ​ണ​ഡി​ൻ, ദീ​പി​ക ലേ​ഖ​ക​ൻ അ​നി​ൽ പ​ന്ത​പ്ലാ​വ് , ഏ​രി​യാ മാ​നേ​ജ​ർ വ​ർ​ഗീ​സ് ജോ​സ​ഫ്, വ​ർ​ഗീ​സ് പ​ടി​യം​കു​ളം, ഷൈ​ജു, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.