അ​ന്താ​രാ​ഷ്‌​ട്ര പ്ലാ​സ്റ്റി​ക് ബാ​ഗ് ര​ഹി​ത ദി​ന​ത്തി​ൽ തു​ണി സ​ഞ്ചി വി​ത​ര​ണവുമായി എൽപി സ്കൂൾ വിദ്യാർഥികൾ
Thursday, July 4, 2024 6:16 AM IST
കൊ​ല്ലം: പ്ലാ​സ്റ്റി​ക് ര​ഹി​ത പ​രി​സ്ഥി​തി സൃ​ഷ്ടി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക്ക​രി​ക്കു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്‌​ട്ര പ്ലാ​സ്റ്റി​ക് ബാ​ഗ് ര​ഹി​ത ദി​ന​ത്തി​ൽ "പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്കാം പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കാം" പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​മൃ​തു​കു​ളം മു​ണ്ട​യ്ക്ക​ൽ ഈ​സ്റ്റ് ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ തു​ണി സ​ഞ്ചി വി​ത​ര​ണം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ബി​ന്ദു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ സ്കൂ​ൾ പ​രി​സ​ര​ത്തെ ക​ട​ക​ളി​ൽ സാ​ധ​നം വാ​ങ്ങാ​ൻ എ​ത്തി​യ​വ​ർ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും തു​ണി സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​ഥ​മാ​ധ്യാ​പി​ക കെ. ​നാ​ജി​യ​ത്ത് പ്ലാ​സ്റ്റി​ക് ബാ​ഗ് ര​ഹി​ത​ദി​ന സ​ന്ദേ​ശം ന​ൽ​കി. അ​ധ്യാ​പ​ക​രാ​യ ഡി. ​ഡി​ക്‌​സ​ൺ, ഗ്രേ​സ് മൈ​ക്കി​ൾ, ആ​ർ. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.