ടാ​ങ്ക​ർ​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Thursday, July 4, 2024 6:09 AM IST
ചാ​ത്ത​ന്നൂ​ർ: ടാ​ങ്ക​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ ഓ​യൂ​ർ - ഇ​ത്തി​ക്ക​ര റോ​ഡി​ൽ ആ​ദി​ച്ച​ന​ല്ലൂ​ർ ജം​ഗ്ഷ​ന് സ​മീ​പം ക​ക്കൂ​സ് മാ​ലി​ന്യം കൊ​ണ്ട് പോ​കു​ന്ന ടാ​ങ്ക​ർ ലോ​റി അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

ടാ​ങ്ക​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ടാ​ങ്ക​ർ കാ​ലി​യാ​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​ർ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക്ര​യി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം റോ​ഡ​രി​കി​ൽ നി​ന്നു മാ​റ്റി.