"ഓ​ര്‍​മ' ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്ര​സം​ഗ മ​ത്സ​രം ഗ്രാ​ന്‍​ഡ് ഫി​നാ​ലെ ജൂ​ലൈ 13ന് ​പാ​ലാ​യി​ല്‍
Friday, July 5, 2024 5:01 PM IST
കോ​ട്ട​യം: ഓ​ര്‍​മ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ (ഓ​വ​ര്‍​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ന്‍) ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ന്‍ ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ മ​ത്സ​ര​ത്തി​ന്‍റെ സീ​സ​ൺ 2 ഗ്രാ​ന്‍​ഡ് ഫി​നാ​ലേ ജൂ​ലൈ 12, 13 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. പാ​ലാ​യി​ലെ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്പോ​ര്‍​ട്സ് കോം​പ്ല​ക്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഫൈ​ന​ൽ ന​ട​ക്കു​ക.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​മു​ള്ള 1,468 വി​ദ്യാ​ര്‍​ഥി​ക​ളി​ൽ നി​ന്ന് പ്രാ​ഥ​മി​ക​ഘ​ട്ട​ങ്ങ​ളി​ൽ വി​ജ​യി​ച്ച 60 പേ​രാ​ണ് ഗ്രാ​ന്‍​ഡ് ഫി​നാ​ലേ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. മ​ല​യാ​ളം-​ജൂ​നി​യ​ര്‍-​സീ​നി​യ​ര്‍, ഇം​ഗ്ലീ​ഷ്-​ജൂ​നി​യ​ര്‍-​സീ​നി​യ​ര്‍ എ​ന്നി​ങ്ങ​നെ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ൽ​സ​രം.

ഗ്രാ​ന്‍​ഡ് പ്രൈ​സാ​യ ഓ​ര്‍​മാ ഒ​റേ​റ്റ​ര്‍ ഓ​ഫ് ദി ​ഇ​യ​ര്‍-2024 പ്ര​തി​ഭ​യ്ക്ക് ഒ​രു ല​ക്ഷം രൂ​പ കാ​ഷ് പ്രൈ​സും അ​വാ​ര്‍​ഡും പ്ര​ശ​സ്തി പ​ത്ര​വും ല​ഭി​ക്കും. ആ​കെ 10 ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ജൂ​ലൈ 12 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ട്രെ​യി​നിം​ഗും മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ങ്ങ​ളും ന​ട​ക്കും. 13ന് ​സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്ത്യ​യു​ടെ മി​സൈ​ല്‍ വ​നി​ത ഡോ. ​ടെ​സി തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​കും. കേ​ന്ദ്ര സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ർ അ​നീ​ഷ് രാ​ജ​ന്‍, മെ​ന്‍റ​ലി​സ്റ്റ് നി​പി​ന്‍ നി​ര​വ​ത്ത് എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​കും.

അ​മേ​രി​ക്ക​യി​ല്‍ അ​ധ്യാ​പ​ക​നും മോ​ട്ടി​വേ​റ്റ​ര്‍ എ​ഡ്യൂ​ക്കേ​റ്റ​റു​മാ​യ ജോ​സ് തോ​മ​സാ​ണ് ഓ​ര്‍​മ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ന്‍ ഫോ​റം ചെ​യ​ർ​മാ​ൻ. മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ: ജോ​ര്‍​ജ് ന​ട​വ​യ​ല്‍ (പ്ര​സി​ഡ​ന്‍റ്), ജോ​സ് ആ​റ്റു​പു​റം (ട്ര​സ്റ്റി ബോ​ര്‍​ഡ് ചെ​യ​ര്‍), ഷാ​ജി അ​ഗ​സ്റ്റി​ന്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), റോ​ഷി​ന്‍ പ്ലാ​മൂ​ട്ടി​ല്‍ (ട്ര​ഷ​റ​ര്‍), വി​ന്‍​സെ​ന്‍റ് ഇ​മ്മാ​നു​വേ​ല്‍ (പ​ബ്ലി​ക് ആ​ന്‍​ഡ് പൊ​ളി​റ്റി​ക്ക​ല്‍ അ​ഫ​യേ​ഴ്‌​സ് ചെ​യ​ര്‍), കു​ര്യാ​ക്കോ​സ് മ​ണി​വ​യ​ലി​ല്‍ (കേ​ര​ള ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ്) അ​റ്റോ​ണി ജോ​സ​ഫ് കു​ന്നേ​ല്‍, അ​ല​ക്സ് കു​രു​വി​ള, ഡോ. ​ആ​ന​ന്ദ് ഹ​രി​ദാ​സ്, ഷൈ​ന്‍ ജോ​ണ്‍​സ​ണ്‍, മാ​ത്യു അ​ല​ക്‌​സാ​ണ്ട​ര്‍ (ഡ​യ​റ​ക്ട​ർ​മാ​ർ), എ​ബി ജെ. ​ജോ​സ് (സെ​ക്ര​ട്ട​റി) സ​ജി സെ​ബാ​സ്റ്റ്യ​ന്‍ (ഫി​നാ​ന്‍​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍) എ​മി​ലി​ന്‍ റോ​സ് തോ​മ​സ് (യൂ​ത്ത് കോ​ര്‍​ഡി​നേ​റ്റ​ര്‍).

വേ​ദി​ക് ഐ​എ​എ​സ് ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി, കാ​ര്‍​നെ​റ്റ് ബു​ക്സ്, ക​രി​യ​ര്‍ ഹൈ​റ്റ്സ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഓ​ര്‍​മ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സീ​സ​ണ്‍ 2 രാ​ജ്യാ​ന്ത​ര പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.